Dec 1, 2024

ഫസീല കൊലക്കേസ്: ലോഡ്ജിലെത്തിച്ചത് കേസ് ഒത്തുതീർക്കാൻ


കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മലപ്പുറം വെട്ടത്തൂര്‍ പട്ടിക്കാട് സ്വദേശി ഫസീലയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തനിക്കെതിരെ നൽകിയ ബലാത്സംഗ പരാതി പിൻവലിക്കാത്തതിനാലാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി അബ്ദുള്‍ സനൂഫ് പൊലീസിന് മൊഴി നല്‍കി. ഒത്തു തീര്‍പ്പിന് ഫസീല വഴങ്ങാതായതോടെ വായപൊട്ടി കഴുത്ത് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. അബ്ദുള്‍ സനൂഫിനെ കൊലപാതം നടന്ന ലോ‍ഡ്ജിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.മുന്‍ വൈരാഗ്യമാണ് ഫസീലയെ കൊലപ്പെടുത്താന്‍ കാരണമെന്ന് അറസ്റ്റിലായ അബ്ദുള്‍ സൂഫ് പൊലീസിനോട് പറഞ്ഞു. ഫസീല തനിക്കെതിരെ നേരത്തെ ബലാത്സംഗ കേസ് നൽകിയിരുന്നു. ഈ കേസ് ഒത്തു തീർപ്പാക്കാനാണ് ഫസീലയെ ലോഡ്ജിലെത്തിച്ചത്. എന്നാൽ പരാതി പിൻവലിക്കാൻ യുവതി തയ്യാറായില്ല. ഇതിനെ ചൊല്ലി രണ്ട് പേരും തമ്മിൽ വഴക്കും വാക്കേറ്റവുമുണ്ടായി. ഇതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി അബ്ദുള്‍ സനൂഫ് പൊലീസിന് മൊഴി നല്‍കി. മാസങ്ങള്‍ക്ക് മുമ്പാണ് ഫസീല പ്രതി അബ്ദുള്‍ സനൂഫിനെതിരെ ഒറ്റപ്പാലം പൊലീസില്‍ ബലാല്‍സംഗക്കേസ് നല്‍കികുന്നത്. ഈ കേസില്‍ അബ്ദുള്‍ സനൂഫ് 83 ദിവസം ജയിലില്‍ കിടക്കുകയും ചെയ്തു. ഈ കേസ് ഒത്തു തീര്‍പ്പാക്കണമെന്ന് ഫസീലയോട് അബ്ദുള്‍ സനൂഫ് ആവശ്യപ്പെട്ടു. ഇക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് ഫസീലയേയും കൂട്ടി അബ്ദുള്‍ സനൂഫ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ഒത്തു തീര്‍പ്പിന് ഫസീല വഴങ്ങാതായതോടെ വായപൊട്ടി കഴുത്ത് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രതിക്കായി മൂന്ന് അന്വേഷണ സംഘമാണ് രൂപീകരിച്ചിരുന്നത്. രണ്ട് സംഘം ബംഗലുരു കേന്ദ്രമായി അന്വേഷണം നടത്തി. അബ്ദുള്‍ സനൂഫ് സ്ഥിരമായി ഉപയോഗിച്ചിരുന്ന നാല് സിംകാര്‍ഡുകളും ഒഴിവാക്കിയായിരുന്നു ഒളിവില്‍ കഴിഞ്ഞത്. എന്നാല്‍ പ്രതി ദക്ഷിണ കന്നഡയിലെ ഒരാളുടെ സിംകാര്‍ ഉപയോഗിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതാണ് ചെന്നൈയിലെ ആവഡിയിലെത്തി പ്രതിയെ കുടുക്കാന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്.നേരത്തെ സ്വകാര്യ ബസ്സില്‍ ഡ്രൈവറായിരുന്നു അബ്ദുള്‍ സനൂഫ്. ഇങ്ങിനെയാണ് ഫസീലയുമായി പരിചയത്തിലാവുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് അബ്ദുള്‍ സനൂഫ് ഫസീലയേയും കൂട്ടി എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുക്കുന്നത്. ഇരുപത്താറിനാണ് ലോഡ്ഡ് മുറിയില്‍ ഫസീലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിന് തലേന്നാള്‍ രാത്രി തന്ന അബ്ദുള്‍ സനൂഫ് ലോഡ്ജില്‍ നിന്ന് മുങ്ങിയിരുന്നു. തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശിയാണ് അറസ്റ്റിലായ അബ്ദുള്‍ സനൂഫ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only