കണ്ണോത്ത് : കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ജില്ലാ അത് ലറ്റിക്ക് അസോസിയേഷൻ്റെ സഹകരണത്തോടെ ജില്ലാതല ക്രോസ് കൺട്രി മൽസരം നടത്തി. 16, 18,20 വയസ് പ്രായ പരിധിയിലുള്ളവർക്കും 20 വയസിന് മുകളിൽ പ്രായമുള്ളവർക്കും പുരുഷ വനിത വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് മൽസരം ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂൾ മാനേജർ റവ. ഫാ അഗസ്റ്റിൻ ആലുങ്കൽ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, പ്ലാറ്റിനം ജൂബിലി ചീഫ് കോർഡിനേറ്റർ ഗിരീഷ് ജോൺ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പിള്ളി, വാർഡ് മെമ്പർ ഷിൻജോ തൈയ്ക്കൽ , പി.ടി എ പ്രസിഡണ്ട് ജയ്സൺ കിളിവള്ളിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റർ ജോസ് പി.എ ചടങ്ങിന് സ്വാഗതം ആശംസിച്ചു.
മൽസരശേഷം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ.വി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലിൻ്റോ ജോസഫ് എം എൽ എ മൽസര വിജയികൾക്ക് ക്യാഷ് അവാർഡും മെഡലും ട്രോഫിയും വിതരണം ചെയ്തു. ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.എം ജോസഫ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. ജില്ലാ ക്രോസ് കൺട്രി മൽസരത്തിൽ മലബാർ സ്പോർട്ട്സ് അക്കാദമി ചാമ്പ്യന്മാരായി. ടീം അത്‌ലറ്റിക മെഡിക്കൽ കോളെജ് സ്പോർട്ട് അക്കാദമി റണ്ണേഴ്സ് അപ്പ് ട്രോഫിയും കരസ്ഥമാക്കി.
Post a Comment