തിരുവമ്പാടി:താഴെ തിരുവമ്പാടിയില്‍ നടുറോഡില്‍ കൂട്ടയടി. വിവാഹ പാർട്ടിയില്‍ പങ്കെടുക്കാൻ പോകുകയായിരുന്ന സംഘവും മറ്റൊരു സംഘവും തമ്മിലാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്.
വാഹനങ്ങള്‍ തമ്മില്‍ ഉരഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്.
ഏറെ നേരം ഇരു സംഘങ്ങളും തമ്മിലടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് ഇരു കൂട്ടരെയും പിന്തിരിപ്പിച്ചത്.ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ഇരുകൂട്ടരുടെയും സ്റ്റേറ്റ്മെൻറ് എടുത്തതായി പൊലീസ് പറഞ്ഞു.
Post a Comment