കോടഞ്ചേരി: ഡിസംബറെത്തി ഇനി ക്രിസ്മസ്കാലം. ക്രിസ്തുമസ്സിനെ വരവേൽക്കാനായി എ കെ സി സി കോടഞ്ചേരിയിൽ വലിയ നക്ഷത്രവിളക്ക് സ്ഥാപിച്ചു.
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന മാലാഖ മാരുടെ സ്തുതി ഗീതം എന്നും ലോകത്തെ സമാധാനത്തിലേക്ക് നയിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഹ്രഹിക്കുന്നതിന്റ ഭാഗമായിട്ടാണ് ഇരുളിൽ വെളിച്ചം പടർത്തുന്ന നക്ഷത്ര വിളക്ക് സ്ഥാപിച്ചതെന്ന് എകെസിസി ഭാരവാഹികൾ അറിയിച്ചു.
നക്ഷത്രം തെളിച്ചുകൊണ്ട് കോടഞ്ചേരി ഇടവക വികാരിയും കത്തോലിക്ക കോൺഗ്രസ് ഫോറോനാ ഡയറക്ടറുമായ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി ഡയറക്ടർ ഫാദർ സബിൻ തൂമുള്ളിൽ, രൂപത പ്രസിഡന്റ് ഡോക്ടർ ചാക്കോ കാളംപറമ്പിൽ, യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ, കോടഞ്ചേരി അസിസ്റ്റന്റ് വികാരി ഫാദർ ജിജോ മേലാട്ട്, രൂപത ട്രഷറർ സജി കരോട്ട്, യൂണിറ്റ് ഭാരവാഹികളായ ഷില്ലി സെബാസ്റ്റ്യൻ,ബിപിൻ കുന്നത്ത്,ഷിജി അവനൂർ, ജസ്റ്റിൻ തറപ്പേൽ,ജോജോ പള്ളിക്കാമടത്തിൽ, ജെയിംസ് വെട്ടുകല്ലും പുറത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കെസിവൈഎം യുവജനങ്ങളുടെ ഡാൻസിന്റെ അകമ്പടിയോടെ നടത്തിയ ഈ പ്രോഗ്രാം എല്ലാവർക്കും മധുരം നൽകിയാണ് അവസാനിപ്പിച്ചത്.
Post a Comment