നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം വസതിയില്‍ വെച്ചാണ് ശോഭിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ശോഭിത. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയയില്‍ സ്റ്റോറിയിട്ടിട്ടുണ്ട്. കര്‍ണാടക രാജ്യോത്സവത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ടാണ് സ്റ്റോറി പങ്കുവെച്ചത്.
വിവാഹിതയായ ശോഭിത ശിവണ്ണ കഴിഞ്ഞ രണ്ട് വര്‍ഷമായി ഹൈദരബാദിലാണ് താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് നടി വിവാഹിതയായത്. വിവാഹ ശേഷം കന്നഡ പ്രൊജക്ടുകളില്‍ അഭിനയിക്കുന്നത് നിര്‍ത്തി. തെലുങ്ക് സിനിമാ രംഗത്ത് സാന്നിധ്യമറിയിച്ച് കൊണ്ടിരിക്കുകയായിരുന്നു ശോഭിത ശിവണ്ണ. കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയിലെ ശക്ലെശ്പുര്‍ ആണ് ശോഭിത ശിവണ്ണയുടെ സ്വദേശം.
പന്ത്രണ്ടിലേറെ ടെലിവിഷന്‍ സീരിയലുകളില്‍ ശോഭിത ശിവണ്ണ അഭിനയിച്ചിട്ടുണ്ട്. ഗലിപത, മംഗലഗൗരി, കോകിലെ, കൃഷ്ണ രുക്മിണി തുടങ്ങിയവയാണ് നടി അഭിനയിച്ച ശ്രദ്ധേയ സീരിയലുകള്‍. ഒരു ഘട്ടത്തില്‍ നടി സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചു. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആണ് ശോഭിത ശിവണ്ണയുടെ പുതിയ സിനിമ.
Post a Comment