Dec 28, 2024

നൃത്ത അരങ്ങേറ്റം നടത്തി.


കൂടരഞ്ഞി : ജ്യോതിർഗമയ ഡാൻസ് അക്കാദമിയിലെ പ്രഥമ ബാച്ചിലെ വിദ്യാർത്ഥികളുടെ ഭരതനാട്യം അരങ്ങേറ്റം കൂടരഞ്ഞി പാരിഷ്ഹാളിൽ വെച്ച് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. റോയ് തേക്കും കാട്ടിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

മാതാപിതാക്കളുടെ പ്രതിനിധി ഷാർമ ജേക്കബ് സ്വാഗതം പറഞ്ഞു. അക്കാദമി ചെയർപേർസൺ റെജീന ജോസഫ് അധ്യക്ഷം വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത്‌ മെമ്പർ. മോളി തോമസ്, ആകാശവാണി ഡബ്ബിങ് ആർട്ടിസ്റ്റ്  ശ്രീ. വിനോദ് കീഴേടത്ത്, മാതാപിതാക്കളുടെ പ്രതിനിധി നൈസി മാർഗരറ്റ് ജെയിംസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  

പതിനാലു കുട്ടികളുടെ അരങ്ങേറ്റം നടന്നു. തുടർന്ന് പക്കവാദ്യം ആർട്ടിസ്റ്റുകളായ, രാധാകൃഷ്ണൻ എടപ്പാൾ (വോക്കൽ), ശ്രീജു ശ്രീനിവാസ് (വീണ), ശ്രീ .ൠനീഷ് ബാല (മൃദംഗം), ശ്രീമതി ഉത്തര കുങ്കുമത്ത് (നട്ടുവാങ്കം) എന്നീ കലാകാരൻമാരെ ട്രസ്റ്റി ശ്രീ.ജെയിംസ് ടി. ജെ  ഉപഹാരം നൽകിആദരിച്ചു. ട്രസ്റ്റി ശ്രീ. ശ്രീകുമാർ കെ കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only