കാരശ്ശേരി: ഇഹ്തിറാം പുരസ്കാരം നേടിയ ഹിദായത്തു സ്വിബിയാൻ സുന്നി മദ്രസ അധ്യാപകരായ എ. കെ. അബ്ദുൽ ഖാദർ മുസ്ലിയാർ, അബ്ദുനാസർ മുസ്ലിയാർ എന്നിവർക്ക് നാടിന്റെ ആദരം. നാട്ടിലെ മുഴുവൻ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് ഉത്സവാന്തരീക്ഷത്തിലാണ് സ്വീകരണമൊരുക്കിയത്.
കാരശ്ശേരി അങ്ങാടിയിൽ നിന്ന് സി.എം സെന്റർ മദ്രസാങ്കണത്തിലെ വേദിയിലേക്ക് ദഫിന്റെ അകമ്പടിയോടെ ഘോഷയാത്രയായി ആനയിച്ചു. മദ്രസകമ്മറ്റി, പി.ടി.എ ഭാരവാഹികളും പൂർവ്വ വിദ്യാർത്ഥികളും വിവിധ മതസ്ഥരും ഘോഷയാത്രയിൽ അണിനിരന്നു. നാടിന്റെ സാഹോദര്യം ഊട്ടിയുറപ്പിക്കുംവിധത്തിൽ നടന്ന സ്നേഹാദര ചടങ്ങ് മഹല്ല് ഖാസി കെ. സി. അബ്ദുൽ അസീസ് ദാരിമി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. അബ്ദുനാസർ അധ്യക്ഷത. വഹിച്ചു. കെ. സി. അബ്ദുൽ മജീദ്, പി. കെ. സി. മുഹമ്മദ്, പി. പി. അബ്ദുൽ അക്ബർ, അബ്ദു സമദ് സഖാഫി, കെ. സി. സി. അബ്ദുറഹ്മാൻ മുസ്ലിയാർ, കെ. ഇ. അബ്ദുറസാഖ്, എൻ. ശശികുമാർ, ഷരീഫ് കാരശ്ശേരി, ബഷീർ ഇല്ലക്കണ്ടി,കെ മുഹമ്മദ് ഹാജി, എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനവിരുന്നും അരങ്ങേറി.
മദ്രസ കമ്മറ്റി അഗം ഷാഫി എം പി സ്വാഗതവും പി ടി എ സെക്രട്ടറി കെ സി മുബശിർ നന്ദിയും പറഞ്ഞു.
Post a Comment