കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ടൂറിസം ഗ്രാമസഭ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. മേരി തങ്കച്ചന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ശ്രീ. ആദർശ് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ് രവീന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം ബാബു മൂട്ടോളി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കൃഷി ഓഫീസർ, ഫാം ടൂറിസം പ്രതിനിധികൾ, റിസോർട്ട് ഉടമകൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഒന്നാം ഘട്ടത്തിൽ ടുറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെട്ട നായടപോയിൽ കുരിശുമല പ്രദേശത്തു സർക്കാർ ഭൂമിയിൽ ടുറിസം കേന്ദ്രം നിർമ്മിക്കും, വഴിയോര വിശ്രമകേന്ദ്രം നിർമ്മിക്കും, കൂടരഞ്ഞിയിലെ കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിന് വിപണികൾ ആരംഭിക്കും, നിലവിലെ ഫാം ടുറിസം വിപുലീകരിക്കും, അഡ്വന്ച്ചർ ടുറിസം, ഗ്രാമീണ ടുറിസം ഹെറിറ്റേജ് ടുറിസം തുടങ്ങിയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും, ജീപ്പ് സഫാരി, വ്യൂ പോയിന്റ് നവീകരണം, ട്രക്കിങ് ഉടുമ്പുപറ, മേടപറ തുടങ്ങിയവ സ്ഥലങ്ങളിൽ ഫോറെസ്റ്റ് സഹകരണത്തോടെ ട്രക്കിങ് ആരംഭിക്കും, ഇതിനായി പഞ്ചായത്തിന്റെ ടുറിസം കേന്ദ്രത്തിൽ ടുറിസം ക്ലബ്കൾ ആരംഭിക്കും എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ജെറീന റോയി സ്വാഗതവും സീന ബിജു നന്ദിയും പറഞ്ഞു.
Post a Comment