കോടഞ്ചേരി :ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് സംഘടിപ്പിച്ച ക്രിസ്മസ് ദിനാഘോഷവും കുടുംബ സംഗമവും കോടഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ സജു അബ്രഹാം ഉദ്ഘാടനം ചെയ്തു ക്രിസ്മസ് സന്ദേശം നൽകി മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം അധ്യക്ഷം വഹിച്ചു. പുതുവർഷത്തെ പ്രതീക്ഷകളുടെ നോക്കിക്കാണുന്ന നാം നമ്മുടെ ഉള്ളിലെ തിന്മയെ വെടിഞ്ഞ് നന്മയുള്ളവർ ആയിരിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ ആശംസ അർപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് ജോസ് ഇടയത്തുപാറ സ്വാഗതവും സി ഓ ലിജി സുരേന്ദ്രൻ നന്ദിയും അർപ്പിച്ചു പ്രസ്തുത ചടങ്ങിൽ നടത്തിയ കരോൾ ഗാനം മത്സരത്തിൽ ഒന്നാം സ്ഥാനം ജ്യോതി സംഘവും രണ്ടാം സ്ഥാനം വിജയ സംഘവും മൂന്നാം സ്ഥാനം വിസ്മയ സംഘവും കരസ്ഥമാക്കി മത്സരത്തിൽ പങ്കെടുത്ത 20 സംഘങ്ങൾക്കും പ്രോത്സാഹന സമ്മാനം നൽകി 150 അംഗങ്ങൾ മീറ്റിങ്ങിൽ പങ്കെടുത്തു. യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി സ്നേഹവിരു ന്നോട് യോഗം അവസാനിച്ചു.
Post a Comment