കോടഞ്ചേരി: പഞ്ചായത്തിലെ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ അഴിമതിയും കെടു കാര്യസ്ഥതയും, സ്വജന പക്ഷപാതവും ജനങ്ങളിൽ നിന്ന് മറക്കുന്നതിനും പഞ്ചായത്ത് ഭരണം നിലനിർത്തുന്നതിനും വേണ്ടിയും പഞ്ചായത്തിന്റെ വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കാത്ത സാഹചര്യത്തിലും യാതൊരു മാനദണ്ഡവും പാലിക്കാതെ അശാസ്ത്രീയമായി നിലവിലുള്ള വാർഡുകളുടെ ഘടനയിൽ മാറ്റം വരുത്തിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കോടഞ്ചേരി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. സിപിഐ(എം)ഏരിയ കമ്മിറ്റി അംഗം ജോർജുകുട്ടി വിളക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
സിപിഐ(എം) ഏരിയ കമ്മിറ്റി അംഗവും,പഞ്ചായത്ത് സബ്കമ്മിറ്റി കൺവീനറുംആയ ഷിജിആന്റണി സ്വാഗതം പറഞ്ഞു, നെല്ലിപ്പോയിൽ ലോക്കൽ സെക്രട്ടറി പി. ജെ ജോൺസൺ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ലോക്കൽ സെക്രട്ടറി പി,ജി സാബു, കണ്ണോത്ത് ലോക്കൽ സെക്രട്ടറി കെ.എം ജോസഫ്, വാർഡ് മെമ്പർമാരായ ബിന്ദു ജോർജ്, ചാൾസ് തയ്യിൽ, റീന സാബു, റോസലി മാത്യു, എന്നിവർ സംസാരിച്ചു, കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ ഷിബു നന്ദി പറഞ്ഞു.
Post a Comment