Jan 1, 2025

ഇനി ഞാനൊഴുകട്ടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി.


കൊടിയത്തൂർ : ജലാശയങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി
 നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.  

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. മെമ്പർ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയംകുട്ടി ഹസൻ, മെമ്പർമാരായ കെ.ജി സീനത്ത്, മജീദ് രഹില, തൊഴിലുറപ്പ് പദ്ധതി എ. ഇ ദീപേഷ്, പഞ്ചായത്ത്‌ ഹെൽത്ത് ഇൻസ്‌പെക്ടർ റിനിൽ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു . തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. 

പഞ്ചായത്തിലെ ഇടവഴിക്കടവ് നീർത്തടത്തിലെ പന്നിക്കോട് ഭാഗത്തു നിന്നും ഇരുവഴിഞ്ഞി പുഴയിലേക്ക് ഒഴുകുന്ന തോടിലെ 1 കിലോമീറ്റർ ഭാഗത്ത് കാട് മൂടിയ ഭാഗവും മാലിന്യവും നീക്കം ചെയ്യുന്ന പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചത്. ശുചീകരണത്തിനു ശേഷം തോടിന്റെ വശങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ കയർഭൂ വസ്ത്രം വിരിച്ചു സംരക്ഷിക്കും. 
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ മാർച്ച്‌ 30 വരെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നത്. 

സംസ്ഥാനത്തെ മുഴുവൻ നീർച്ചാലുകളും ശുചീകരിച്ചു വീണ്ടെടുക്കുന്ന പ്രവർത്തനം മാർച്ച്‌ മാസത്തോടെ പൂർത്തിയാക്കും. 
 പ്രദേശിക സംഘടനകൾ, റസിഡൻസ് അസോസിയേഷൻസ്, കോളേജ് / സ്കൂ‌ൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ, വ്യാപാരി വ്യവസായ സംഘടനകൾ, എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനം നടത്തുന്നത്. 

നീർച്ചാലുകൾ വീണ്ടും മലിനപ്പെടാതിരിക്കുന്നുവെന്നത് ഉറപ്പാക്കുന്നതിനായി ബോധവൽക്കരണം, തുടർ പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിൽ നീർത്തടാധിഷ്ടിത ഇടപെടലുകളിലൂടെ കൈവഴികളുടേയും വൃഷ്ടിപ്രദേശത്തിൻ്റെയും സംരക്ഷണം ഉറപ്പാക്കും. നീർച്ചാലുകളിലെ വേനൽക്കാല ജലലഭ്യത ഉറപ്പാക്കുന്നതിനായി വൃഷ്ടിപ്രദേശത്തെ കുളങ്ങളിൽ പരമാവധി ജലസംഭരണം സാധ്യമാക്കുക. ജലസേചന കനാലുകൾ, ക്വാറികൾ എന്നിവയിൽ റീചാർജിങ് ഉറപ്പാക്കുക തുടങ്ങിയവും തുടർ പ്രവർത്തനങ്ങൾ എന്ന നിലയിൽ സംഘടിപ്പിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only