മുക്കം; കാലിയായ റേഷൻ കടകൾ സാധാരണക്കാരെ ദുരിതത്തിലാക്കുന്ന പിണറായി സർക്കാരിനെതിരെ യൂത്ത് ലീഗ് നിൽപ് സമരം സംഘടിപ്പിച്ചു.
കുമാരനെല്ലൂർ ഗേറ്റുംപടി പൊതുവിതരണ കേന്ദ്രത്തിനു മുൻപിൽ നടന്ന നിൽപ് സമരത്തിൽ കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം ടി സൈദ് ഫസൽ ഉദ്ഘാടനം ചെയ്തു.
റേഷൻ സമ്പ്രദായം അവതാളത്തിൽ ആയിട്ടും അനങ്ങാപ്പാറ നയം തുടരുന്ന ഇടത് സർക്കാർ കേരളത്തിന് ബാധ്യതയാണ്, പരിഹാരനടപടി ഉണ്ടാകും വരെ സമരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വാർഡ് സെക്രട്ടറി അംജിത്ഖാൻ യുകെ യുടെ അധ്യക്ഷതയിൽ
ഗസീബ് ചാലുളി, അലി വാഹിദ്, മുബഷിർ മലാംകുന്ന്,ചതുക്കുടി മുഹമ്മദ് ഹാജി, മമ്മു പോക്കർ, ഉമ്മർ ഒളകര,ഷംസുദ്ദീൻ പി, ബീരാൻകുട്ടി തടപ്പറമ്പ്, അലവിക്കുട്ടി തെലാപ്പിൽ,
എന്നിവർ എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
കാരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അഷ്‌റഫ് അലി കെ എം സ്വാഗതവും, ശംസുദ്ധീൻ പി നന്ദിയും പറഞു.
Post a Comment