മുക്കം: 'ഡ്രഗ്സ് സൈബർ ക്രൈം; അധികാരികളേ നിങ്ങളാണ് പ്രതി' എന്ന മുദ്രാവാക്യം ഉയർത്തി എസ് എസ് എഫ് മുക്കം, കാരമൂല, ആനയാംകുന്ന് സെക്ടറുകൾ സംയുക്തമായി മുക്കം മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തി. ലഹരി ഉപയോഗവും വ്യാപനവും തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പാലിറ്റി ക്ഷേമവകുപ്പ് ആക്ഷൻ കമ്മറ്റി ചെയർമാൻ കുഞ്ഞൻ മാസ്റ്ററിന് പൗരാവകാശ രേഖ സമർപ്പിച്ചു. ആനയാംകുന്ന് സെക്ടർ പ്രസിഡന്റ് ഫൈസൽ ആബിദ് ഹാഷിമി അധ്യക്ഷത വഹിച്ചു. മുഹമ്മദ് റാഫി വിഷയാവതരണം നടത്തി. മുഹമ്മദ് നൗഷിഖ് സ്വാഗതവും മുഹമ്മദ് മുനവ്വർ നന്ദിയും പറഞ്ഞു.
Post a Comment