Jan 24, 2025

ഉച്ചഭാഷിണി ഒരു മതത്തിന്റെയും അഭിവാജ്യഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി


മുംബൈ: ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അഭിവാജ്യഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി.ശബ്ദമലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശബ്ദമലിനീകരണം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഉച്ചത്തിലുള്ള ശബ്ദം അപകടമാണെന്നും അത്തരം ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചാൽ അവകാശങ്ങളെ നിഷേധിച്ചുവെന്ന് ആർക്കും അവകാശപ്പെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാത്തരം ശബ്ദ മലിനീകര​ണത്തിനെതി​രെ നടപടിയെടുക്കാൻ പൊലീസിന് അധികാരമു​ണ്ടെന്നും കോടതി. കുർളയിലെയും ചുനഭട്ടിയി​​ലെയും നിരവധി മസ്ജിദുകളിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിനെതി​രെ റസിഡൻസ് അസോസിയേഷൻ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.

നിരോധിത സമയങ്ങളിലടക്കം ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി. എന്നാൽ ഹരജിയിൽ വാദങ്ങൾകേട്ട കോടതി മുംബൈ ഒരു കോസ്‌മോപൊളിറ്റൻ നഗരമാണെന്നും നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ മതങ്ങളിൽ നിന്നുള്ള ആളുകളുണ്ടെന്നും നിരീക്ഷിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only