Jan 28, 2025

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫ് മലയോര സമര പ്രചരണ ജാഥ ഇന്ന് കോടഞ്ചേരിയിൽ; വൻ വരവേൽപ് നൽകാനൊരുങി മുസ്ലിം ലീഗ്


മുക്കം: വന്യമൃഗങ്ങളുടെ അക്രമണങ്ങളിൽ നിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബഹു : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫ്  മലയോര സമര പ്രചരണ ജാഥ ഇന്ന് (ചൊവ്വ) വൈകുന്നേരം 4 മണിക്ക്  കോടഞ്ചേരിയിൽ എത്തും. 
കോഴിക്കോട് ജില്ലയിലെ ഏക സ്വീകരണ കേന്ദ്രമായ കോടഞ്ചേരിയിൽ ജാഥക്ക് വൻ വരവേൽപ് നൽകാൻ തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു.

പ്രാദേശിക തലങ്ങളിൽ നിന്ന് പ്രവർത്തകരെ എത്തിക്കുന്നതിന് വാർഡ് ഘടകങ്ങൾക്ക് നിർദേശം നൽകി. മലയോര കുട്ടിയേറ്റ കാർഷിക ജനത അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടി നടത്തുന്ന ജാഥ വിജയിപ്പിക്കാൻ യോഗം ആഹ്വാനം ചെയ്തു.

കോടഞ്ചേരിയിൽ നടക്കുന്ന സ്വീകരണ മഹാ സമ്മേളനത്തെ യുഡിഎഫ് സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളും അഭിസംബോധനം ചെയ്ത് സംസാരിക്കും. 

യോഗത്തിൽ പ്രസിഡൻ്റ് സി കെ കാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി ജി മുഹമ്മദ്, ട്രഷറർ സി എ മുഹമ്മദ് ഭാരവാഹികളായ മജീദ് പുതുക്കുടി, കെ പി അബ്ദുറഹിമാൻ, എ കെ സാദിഖ്, ദാവൂദ് മുത്താലം സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only