Jan 29, 2025

തിരുവമ്പാടി തിരുഹൃദയപള്ളി പെരുന്നാൾ കൊടിയേറി


തിരുവമ്പാടി: തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും 81 -ാം പെരുന്നാൾ ആഘോഷത്തിന് തുടക്കമായി.
ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ പെരുന്നാൾ കൊടിയേറ്റ് കർമം നിർവഹിച്ചു. അസി.വികാരി ഫാ. ജേക്കബ് തിട്ടയിൽ, ഫാ.ജോസഫ് കളത്തിൽ, ഫാ. പ്രവീൺ അരഞ്ഞാണിയോലിക്കൽ എന്നിവർ സഹകാർമികരായി. കുർബാനക്ക് ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ കാർമികത്വം വഹിച്ചു. മരിച്ചവരുടെ ഓർമ്മ ദിനാചരണം, സെമിത്തേരി സന്ദർശനം എന്നിവ നടത്തി.
നാളെ(30-01-2025) വെള്ളി 
വൈകുന്നേരം 5 ന് ചവലപ്പാറ കുരിശുപള്ളി പെരുന്നാൾ കുർബാന ലഭിഞ്ഞ്  ഫാ.ജോസഫ് കിളിയമ്പറമ്പിൽ .
വൈകുന്നേരം 5 ന്  കുർബാന, തിരുസ്വരൂപ പ്രതിഷ്ഠ  ഫാ. ജോസഫ് വിലങ്ങുപാറ. 6 ന് ഇടവകാംഗങ്ങളുടെ കലാപരിപാടി ഹൃദയരാഗം കലാസന്ധ്യ . ശനിയാഴ്ച 9 ന് വയോജന സംഗമം ദിവ്യബലി കുർബാന  ഫാ.തോമസ് നാഗപറമ്പിൽ. വൈകുന്നേരം 5 ന്  ആഘോഷമായ പെരുന്നാൾ കുർബാന , വചന സന്ദേശം ലദീഞ്ഞ്  ഫാ.ജോർജ് വെള്ളയ്ക്കാകുടിയിൽ . 6-30 ന് ടൗൺ ചുറ്റി പെരുന്നാൾ പ്രദക്ഷിണം.8 ന് വാദ്യമേളങ്ങൾ .
 ഞായർ  6.30 കുർബാന.10 ന് ആഘോഷമായ പെരുന്നാൾ കുർബാന, വചന സന്ദേശം, ലദീഞ്ഞ്  ഫാ.ജോബിൻ തെക്കേക്കരമറ്റം . 11-30-ന് പ്രദക്ഷിണം. തുടർന്ന് ഊട്ട് നേർച്ച.


ഫോട്ടോ: തിരുവമ്പാടി തിരുഹൃദയ ഫൊറോന പള്ളി പെരുന്നാളിന് ഫൊറോന വികാരി ഫാ.തോമസ് നാഗപ റമ്പിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only