Jan 24, 2025

കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രത്തിൽ തിരുനാളിന് കൊടിയേറി


കോടഞ്ചേരി: കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസി ന്റെയും തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രം റെക്ടർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ നിർവഹിച്ചു.
അസിസ്റ്റന്റ് വികാരിമാരായ ഫാ.ജിജോ മേലാട്ട്,ഫാ. സന്തോഷ് ചുവപ്പുങ്കൽ, ഫാ.ഫിലിപ്പ് കൊല്ലിത്താനത്ത്, ഫാ. ജെസ്റ്റിൻ ചെറുപറമ്പിൽ എന്നിവർ സഹ കാർമികരായിരുന്നു 

ഇന്ന് വൈകുന്നേരം നാലിന് വി.കുർബാന അസി. വികാരി ഫാ. ജിജോ മേലാട്ട്, തുടർന്ന് 6.45 ന് കലാസന്ധ്യ. നാളെ വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന താമരശേരി അൽഫോൻസ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജിൽസ് തയ്യിൽ.
6.30ന് ലദീഞ്ഞ്, പ്രദക്ഷിണം. തുടർന്ന് വാദ്യമേളങ്ങൾ ആകാശ വിസ്‌മയം. 

26ന് രാവിലെ പത്തിന് തിരുനാൾ കുർബാന പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ചർച്ച് വികാരി ഫാ. ജോൺസ് പുൽപറമ്പിൽ, വൈകിട്ട് 6.45 ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻ സിന്റെ നാടകം തച്ചൻ. 

27 ന് രാവിലെ 6:30ന് വിശുദ്ധ കുർബാന താമരശേരി രൂപത നവവൈദീകൻ ഫാ.ഇമ്മാനുവേൽ കുറൂർ. തുടർന്ന് സെമിത്തേരി സന്ദർശനം.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only