കോഴിക്കോട്∙ നടക്കാവ് ഹോളിക്രോസ് കോളജിൽ ഒന്നാംവർഷം ബിരുദ വിദ്യാർഥിയെ റാഗിങ്ങിന് ഇരയാക്കിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. ഒളവണ്ണ വളപ്പിൽ താനിക്കുന്നത്ത് വി.ടി. വിഷ്ണുവിനെയാണ് സൺ ഗ്ലാസ് ധരിച്ചതിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ മർദിച്ചത്. വിഷ്ണുവിന്റെ പരാതിയിൽ മൂന്നാം വർഷ വിദ്യാർഥികളായ മുഹമ്മദ് സിനാൻ, ഗൗതം, കണ്ടാലറിയുന്ന മറ്റു നാലു പേർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ഫെബ്രുവരി 14ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. വോളിബോൾ കോർട്ടിൽ വച്ച് മൂന്നാം വർഷ വിദ്യാർഥികളായ ആറുപേർ മർദിച്ചുവെന്നാണ് വിഷ്ണു പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. തലയ്ക്കു പിന്നിലും കാലിനും പരുക്കേറ്റുവെന്നും പരാതിയിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ നടപടി സ്വീകരിച്ചെന്നും സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കൈമാറിയെന്നും കോളജ് അധികൃതർ അറിയിച്ചു.
Post a Comment