കുമാരനെല്ലൂർ: നിർമ്മാണം പുരോഗമിക്കുന്ന കുമാരനെല്ലൂർ - മുക്കം കടവ് റോഡിൽ ഡ്രൈനേജ് ഇല്ലാത്തതിനാൽ പരിസരവാസികൾ പ്രയാസം നേരിടുന്നുണ്ട്, ആയതിനാൽ പ്രസ്തുത റോഡിൽ ആവശ്യമായ രീതിയിലുള്ള ഡ്രൈനേജ് സംവിധാനം ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് സൂചിപ്പിച്ചുകൊണ്ട് വാർഡ് എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി. പി ജമീല എന്നവർക്കും,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിത മൂത്തേടത്ത് എന്നവർക്കും നിവേദനം കൈമാറി.
വാർഡ് മെമ്പർ ശ്രുതി കമ്പളത്ത്, അജയഘോഷ്, അബ്ദുള്ള കുമാരനെല്ലൂർ, സിദ്ദീഖ് പി.ടി, കുഞ്ഞിമോൻ, ഷഫീഖ് തലാപ്പിൽ എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.
ഡ്രൈനേജ് നിർമ്മാണവുമായി ബന്ധപ്പെട്ട് അടിയന്തര സ്വഭാവത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ അറിയിച്ചു.
Post a Comment