കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് അനകല്ലുമ്പാറ കറുപ്പനങ്ങാടി കോളനിയിൽ വരയൻ കടുവയെ കണ്ടതായി പ്രദേശ വാസികൾ.. അൻപതോളം കുടുംബ്ബങ്ങൾ താമസിക്കുന്ന സ്ഥലത്തു ഇന്നലെ വൈകിട്ടോടെ കടുവയെ കണ്ടത്. വീട്ടുകാർക്ക് ചെറിയ കുട്ടികളെ വീടിനു പുറത്തിറക്കാനോ വെള്ളമെടുക്കാനോ പോകാനോ പറ്റാത്ത അവസ്ഥയിൽ ആണ് . ഇന്നും വിറക് എടുക്കാൻ പോയവർ, പുഴയിൽ കുളിക്കാൻ പോയവരും കടുവയെ നേരിട്ട് കണ്ടു പേടിച്ചോടി.
ഇന്നലെ തന്നെ ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും രണ്ടു ഓഫീസർമാർ വന്നു കാര്യങ്ങൾ അന്വേഷിച്ചു പോയതല്ലാതെ ഇതുവരെ മറ്റൊരു നടപടിയും എടുത്തിട്ടില്ല.
എത്രയും പെട്ടന്ന് കടുവയെ കൂടു വെച്ചോ,മയക്കു വടിവെച്ചു പിടികൂടുകയോ ചെയ്തു ജനങ്ങളെ സംരക്ഷിക്കണം എന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് പി എസ്സ് അഖിൽ ആവശ്യപ്പെട്ടു .
ജനങ്ങളെ ഭീതിയിലാഴ്ത്തി ഒളിച്ചു കളിക്കുന്ന വനം വകുപ്പിനെതിരെ ശക്തമായ സമരം ബിജെപി നടത്തും എന്നും പ്രഖ്യാപിച്ചു .
സംസ്ഥാന സമിതി അംഗം ജോസ് വാലുംമണ്ണിൽ, രവി കൂളിപ്പാറ, സുബ്രഹ്മണ്യൻ മാബാട്ട്, ചന്ദ്രൻ കൂളിപ്പാറ, രവി മുരിങ്ങയിൽ, ശരത്കുമാർ മുരിങ്ങയിൽ, സുരേഷ് പുലിക്കുന്നത് എന്നറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു ജനങ്ങളോട് കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു..
Post a Comment