താമരശ്ശേരി : കട്ടിപ്പാറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഫ്രഷ് കട്ട് ഓർഗാനിക് ലിമിറ്റഡ് എന്ന കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നും സമീപ പഞ്ചായത്തുകളിലെ ജനങ്ങളുടെ അതീവ ഗുരുതരമായ രീതിയിൽ അവരുടെ ആരോഗ്യത്തെയും പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ നിലനിൽപിനെയും ബാധിക്കുന്ന രീതിയിൽ അന്തരീക്ഷ വായുവിലൂടെയും മറ്റു രീതിയിൽ മാലിന്യങ്ങൾ കൊണ്ടു ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ശ്വാശ്വത പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കാരാടിയിൽ നിന്നും ആരംഭിച്ച റാലിയിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ പ്രദേശത്തുള്ള മുഴുവൻ ജനങ്ങളും പങ്കെടുത്തു
ധർണ്ണ സമരത്തിൽ ചെയർമാൻ കുടുക്കിൽ ബാബു അധ്യക്ഷനായ ചടങ്ങിൽ ഗ്രീൻ കമ്മ്യൂണിറ്റി ജന: കൺവീനർ ഷൗക്കത്തലി ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു.
സൈനുൽ ആബിദീൻ തങ്ങൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നാസർ എസ്റ്റേറ്റ് മുക്ക് ക്രൂടത്തായി ഡിവിഷൻ) , റംസീന നരിക്കിനി, (കട്ടിപ്പാറ) താമരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അയ്യൂബ് ഖാൻ, ഷംസിദ ഷാഫി,അനിൽ മാസ്റ്റർ ഓമശ്ശേരി ഗ്രാമ പഞ്ചായത്തംഗം എം ഷീജാ ബാബു , ആൻ്റു കരിമ്പാകുന്ന്, അജ്മൽ, എന്നിവർ സംസാരിച്ചു.
സമരസമിതി കൺവീനർ പുഷ്പൻ നന്ദൻസ് സ്വാഗതവും ട്രഷറർ മുജീബ് കുന്നത്ത് കണ്ടി നന്ദിയും പറഞ്ഞു.
Post a Comment