Feb 25, 2025

വില്ലേജ് ഓഫീസിലേക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.


തിരുവമ്പാടി: - വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കുക, നൃത്യോപക സാധനങ്ങളുടെ വിലകയറ്റം തടയുക, നാട്ടിൽ ഇറങ്ങി മനുഷ്യ ജീവനും കൃഷിഭൂമിയും നശിപ്പിക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക, സെക്രട്ടറിയേറ്റ് പടിക്കൽ സമരമിരിക്കുന്ന ആശാ വർക്കർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് സമരം ഉടനടി ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരുവമ്പാടി ടൗണിൽ നിന്നും ആരംഭിച്ച മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ മാർച്ച് വില്ലേജ് ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു.

തുടർന്ന് വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണാ സമരം നടത്തി. ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. 

തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.

ബോസ് ജേക്കബ്, മില്ലി മോഹൻ, ബാബു കളത്തൂർ, ടി.ജെ കുര്യാച്ചൻ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, സുന്ദരൻ എ പ്രണവം  പ്രസംഗിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ബ്ലോക്ക് മെമ്പർ എ.സി ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാമചന്ദ്രൻ കരിമ്പിൽ, ലിസ്സി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ,മൻജു ഷിബിൻ, ഷൈനി ബെന്നി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമൽ ടി. ജെയിംസ്, ബ്ലോക് കോൺഗ്രസ് കമ്മറ്റി ഭാരവാഹി ടോമി കൊന്നക്കൽ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ മറിയാമ്മ ബാബു, ഗിരീഷ് കുമാർ കൽപ്പകശ്ശേരി, ടി.എൻ സുരേഷ്, സജി കൊച്ചുപ്ലാക്കൽ , എ.കെ മുഹമ്മദ്, ബേബിച്ചൻ കൊച്ചുവേലി,  ജുബിൻ മണ്ണുകുശുമ്പിൽ, ഗോപിനാഥൻ മുത്തേടം , സുലൈഖ അടുക്കത്ത്, യൂ.സി മറിയം,  ബിനു പുതുപ്പറമ്പിൽ, സോണി മണ്ഡപത്തിൽ, ലിബിൻ അമ്പാട്ട്, പുരുഷൻനെല്ലിമുട്ടിൽ, ആമിന  സംബന്ധിച്ചു .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only