Feb 17, 2025

ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിന് ചുറ്റുമുള്ള നീർക്കെട്ട് നീക്കം ചെയ്തു.


ഓമശ്ശേരി : ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ അഞ്ചു മാസം പ്രായമായ ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിന് ചുറ്റും ഉണ്ടായിരുന്ന നീർക്കെട്ട് ഫീറ്റൽ മെഡിസിൻ ഡോ. പോൾ ചെതലന്റെ നേതൃത്വത്തിൽ "പെരികാർഡിയോസിൻഡസിസ് " പ്രക്രിയയിലൂടെ നീക്കം ചെയ്തു. 

5ആം മാസത്തെ അനോമലി സ്കാനിനിംഗ് നടത്തിയപ്പോഴാണ് ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിന് ചുറ്റും നീർക്കെട്ട് ഉള്ളതായും,അത് മൂലം ശ്വാസകോശം ചുരുങ്ങി ഇരിക്കുന്നതായും കണ്ടെത്തിയത്.

ഗർഭസ്ഥ ശിശുവിന്റെ മരണത്തിനു വരെ കാരണമായേക്കാവുന്ന ഈ അവസ്ഥയെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കുകയും അവരുടെ സമ്മതത്തോടുകൂടി കൂടി ഗർഭസ്ഥ ശിശുവിനെ ഗർഭപാത്രത്തിൽ വച്ച് ഇഞ്ചക്ഷൻ നൽകി മയക്കി ഹൃദയത്തിന് ചുറ്റുമുള്ള നീര് വലിച്ചെടുക്കുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷമുള്ള തുടർ സ്കാനിംഗിൽ ഹൃദയത്തിന് ചുറ്റുമുള്ള നീർക്കെട്ട് ഇല്ലാതാക്കുകയും, ശ്വാസകോശം പൂർണ വികാസം പ്രാപിക്കുകയും ചെയ്തതായി കണ്ടു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only