Mar 26, 2025

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക ബജറ്റ് അംഗീകരിച്ചു.


കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025 26 വാർഷിക ബഡ്ജറ്റിൽ 32,10,49,446 രൂപ വരവും 31,17,57,209 രൂപ ചിലവും നീക്കി ബാക്കി 92,92,237 രൂപയും  പ്രതീക്ഷിക്കുന്ന വാർഷിക ബഡ്ജറ്റ് ഭരണസമിതി യോഗം അവതരിപ്പിച്ച പാസാക്കി

ആശാവർക്കർമാർക്ക് അധിക ധനസഹായമായി 1000 രൂപ വീതം പ്രതിമാസം നൽകുവാനും

ഗ്രാമീണ ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി തേവർ മലയിൽ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് സംയുക്ത പദ്ധതിയായി ഗ്രാമപഞ്ചായത്ത് വിഹിതമായി പത്തുലക്ഷം രൂപയും ഉൾപ്പെടുത്തി 20 ലക്ഷം രൂപയുടെ വാച്ച് ടവർ നിർമ്മിക്കുന്നതിനും

രണ്ട് കോടി രൂപ മുതൽ മുടക്കിൽ പതംകയത്ത് ഡെസ്റ്റിനേഷൻ ചാലഞ്ചിൽ ഉൾപ്പെടുത്തി തൂക്കുപാലവും ടേക്ക് എ ബ്രേക്കും നിർമ്മിക്കുവാനും

വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി ആവശ്യപ്പെടുന്ന മുഴുവൻ കർഷകർക്കും സോളാർ ഫെൻസിങ് പദ്ധതി നടപ്പിലാക്കാൻ 15 ലക്ഷം രൂപയും

തുഷാരഗിരി പട്ടികവർഗ്ഗ മേഖലയിൽ സംയുക്ത പദ്ധതിയായി ഹണി മ്യൂസിയവും തേൻ സംവരണ വിപണന കേന്ദ്രവും ആരംഭിക്കുവാനും പദ്ധതി വിഭാവനം ചെയ്യുന്നു


കാർഷിക മേഖലയുടെ പുനർജീവനത്തിനായി 17 പദ്ധതികളിലായി17068100 രൂപയും ക്ഷീര മേഖലയ്ക്കും മൃഗസംരക്ഷണത്തിനുമായി ഉൽപാദന മേഖലയിൽ 21093476 രൂപയും 

ഗ്രാമപഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ഭാഗമായി 38 ലക്ഷം രൂപയും വനിതകളുടെ സ്വയം സംരംഭങ്ങൾക്കായി 10 ലക്ഷം രൂപയും

വനിതകളുടെയും കുട്ടികളുടെയും വിവിധ ക്ഷേമ പദ്ധതികൾക്കായി 54 ലക്ഷം രൂപയും വാർഷിക പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്

ഗ്രാമപഞ്ചായത്തിലെ സ്ട്രീറ്റ് ലൈനുകൾ വലിക്കുവാൻ 10 ലക്ഷം രൂപയും

പാർപ്പിട പദ്ധതിക്കായി ഒരു കോടി രൂപയും ദാരിദ്ര ലഘൂകരണ പദ്ധതികളിൽ ആയി നാല് കോടി രൂപയും

 റോഡുകളുടെ പരിപാലനത്തിനായി അഞ്ചു കോടി രൂപയും വകയിൽ എത്തിയിട്ടുണ്ട്

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുക , വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുക, ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുക, ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കുക, കാർഷിക മേഖലയിലെ സൂക്ഷ്മ സംരംഭങ്ങൾക്ക്  20 ലക്ഷം രൂപ ഉൾപ്പെടെയുള്ള വകയിരുത്തലുകൾ നടത്തിയിട്ടുണ്ട്.

പട്ടികജാതി ക്ഷേമപ്രവർത്തനങ്ങൾക്ക് 41 ലക്ഷം രൂപയും പട്ടികവർഗ്ഗമേഖലയിലെ വിവിധങ്ങളായ പദ്ധതികൾക്കായി 43 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്

അംഗൻവാടി പോഷഹാഹാര,  40 ലക്ഷം രൂപയും

 ഘടക സ്ഥാപനങ്ങളുടെ പരിപാലനത്തിനയി 4375000 രൂപയും വകയിരുത്തിയിട്ടുണ്ട്

ഗ്രാമീണ ടൂറിസത്തിന് പ്രോത്സാഹനം നൽകുന്നവരോടൊപ്പം തന്നെ കാർഷിക മേഖലയിൽ മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിനായി 60 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ആഴ്ച ചന്ത സമയബന്ധിതമായ പൂർത്തീകരിക്കുവാനും

30 ലക്ഷം രൂപ മുതൽമുടക്കിൽ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം നവീകരിച്ച പൊതു പരിപാടികൾക്ക് ലഭ്യമാക്കുവാനും തുക വകയിരുത്തിയിട്ടുണ്ട്

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കൈമാറി ലഭിച്ചിരിക്കുന്ന തെയ്യപ്പാറ നൂറാംതോട് ഗ്രൗണ്ടുകൾ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച് യുവജന ക്ലബ്ബുകൾക്ക് കൈമാറാൻ ആവശ്യമായ 20 ലക്ഷം തുകയും വകയിൽ എത്തിയിട്ടുണ്ട്

യുവജനങ്ങളെ ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങൾ പരമാവധി നിർമ്മിക്കുവാനും വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സ്പോർട്സ് കിറ്റുകൾ നൽകുവാനും കേരളോത്സവത്തോടൊപ്പം തന്നെ ഗ്രാമീണ ഉത്സവങ്ങൾ നടത്തുവാനും പദ്ധതിയിൽ 2 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ പരമാവധി മൺറോടുകൾ  സോളിംഗ് നടത്തുവാനും വെള്ളപ്പാച്ചിൽ ഉള്ള പ്രദേശങ്ങൾ കോൺഗ്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കുവാനും കലുങ്കുകൾ, ഡ്രെയിനേജുകൾ, തോട് സംരക്ഷണം എന്നീ പ്രവർത്തികൾ നടത്തുവാനും പദ്ധതി വിഭാവനം ചെയ്യുന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഓരോ പൗരന്മാരുടെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുവാനും തന്നത് വരുമാനം വർദ്ധിപ്പിക്കുവാനും ഉതകുന്ന വിധത്തിലുള്ള പദ്ധതികൾക്കാണ് മുൻതൂക്കം നൽകിയിട്ടുള്ളത്

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ബഡ്ജറ്റ് അംഗീകരിക്കുന്ന യോഗത്തിൽ 

വൈസ് പ്രസിഡൻറ് ജമീല അസീസ് ബജറ്റ് വകയിരുത്തലുകൾ അവതരിപ്പിച്ചു.

തുടർന്ന് നടന്ന ചർച്ചകളിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, ജോർജുകുട്ടി വിളക്കുന്നേൽ, ഷാജി മുട്ടത്ത്,റിയാനസ് സുബൈർ, ബിന്ദു ജോർജ്, റീന സാബു, സിസിലി ജേക്കബ്, ലീലാമമ കണ്ടത്തിൽ എന്നിവരുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി അന്തിമ ബജറ്റിന് അംഗീകാരം നൽകി.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി  സിനത്ത് കെ അസിസ്റ്റൻറ് സെക്രട്ടറി അനിതാകുമാരി , ജൂനിയർ സൂപ്രണ്ട് കവിത, അക്കൗണ്ടൻറ് ബിജു കല്ലുംകിട പ്ലാൻ ക്ലർക്ക് മനോജ് എന്നിവർ ബജറ്റ് ചർച്ചകൾക്ക് നേതൃത്വം നൽകി.

➖➖➖➖➖➖➖➖
*1️⃣1️⃣ 𝐊𝐨𝐝𝐚𝐧𝐜𝐡𝐞𝐫𝐫𝐲 𝐕𝐚𝐫𝐭𝐡𝐚𝐤𝐚𝐥 🖊️* 
➖➖➖➖➖➖➖➖
*കൂടുതൽ വാർത്തകൾക്ക്  കോടഞ്ചേരി വാർത്തകൾ ന്യൂസ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക...*
➖➖➖➖➖➖➖➖
https://chat.whatsapp.com/GHXxQGGvdOUBW15B9Lkhxt
➖➖➖➖➖➖➖➖
*ഇനി കുറഞ്ഞ ചിലവിൽ "വാട്ട്സ് അപ്പ്" ഗ്രൂപ്പുകൾ വഴി നിങ്ങളുടെ പരസ്യങ്ങൾ ചെയ്യാം...*

*പരസ്യങ്ങൾ നൽകുന്നതിനും വാർത്തകൾ നൽകുന്നതിനും വിളിക്കൂ...* 
➖➖➖➖➖➖➖➖
📞 *+919656631953* *9744272115*

🪀 
➖➖➖➖➖➖➖

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only