മുക്കം; ലഹരിക്കെതിരേ പ്രതിരോധത്തിന് കർമപദ്ധതിയുമായി കാരശേരി പഞ്ചായത്ത്. ഇന്നലെ പൊലിസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന സർവകക്ഷി യോഗത്തിലാണ് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തത്. 23ന് രാത്രി 10ന് നൈറ്റ് മാർച്ച് സംഘടിപ്പിക്കും. വാർഷിക പരീക്ഷ കഴിഞ്ഞ് വിദ്യാലയങ്ങൾ അടക്കുന്ന ദിവസം പഞ്ചായത്തിലെ മുഴുവൻ സ്കൂളു കളിലും ലഹരിവിരുദ്ധ അസംബ്ലി നടക്കും.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനായി പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി യോഗം ചേരും. ഇന്ന് മുസ്ലിം പള്ളികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും നടന്നു.
പദ്ധതികൾ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ ചെയർപേഴ്സണും സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന അസി. സെക്രട്ടറി സുരേഷ് കുമാർ കൺവീനറുമായി പഞ്ചായത്ത് തല കമ്മിറ്റിയും രൂപീകരിച്ചു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, നടുക്കണ്ടി അബൂബക്കർ, സലീം വലിയപറമ്പ്, യു.പി അബ്ദുൽ ഹമീദ് എന്നിവർ കോഡിനേ റ്റർമാരുമാണ്.
വാർഡ് തലത്തിൽ വാർഡ്മെംബർമാർ ചെയർമാൻമാരും അങ്കണവാടി ടീച്ചർമാർ കൺവീനറുമായി ജാഗ്രതാ സമിതിയും രൂപീകരിക്കും. ഇത്തരം പ്രവർത്തനങ്ങളിലൂടെ പഞ്ചായത്ത് പരിധിയിൽ ലഹരി മാഫിയയുടെ പ്രവർത്തനം ഇല്ലാതാക്കുകയാണ് പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്.
നോർത്ത് കാരശേരി ഹൈവേറസിഡൻസിയിൽ നടന്ന യോഗം കുന്ദമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി .കെ നിഷിൻ കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സുനിതാ രാജൻ അധ്യ ക്ഷയായി.
മുക്കം എസ്.ഐ ടി. സജിൻ, സിവിൽ എക്സൈസ് ഓഫിസർ അർജുൻ ശേഖർ, പഞ്ച പഞ്ചായത്ത് വൈസ് പ്രസി ഡൻ്റ് ജംഷീദ് ഒളകര, സ്ഥി രംസമിതി അധ്യക്ഷന്മാരായ സത്യൻ മുണ്ടയിൽ, ശാന്താ ദേവി മുത്തേടത്ത്, ജിജിത സുരേഷ്, പഞ്ചായത്ത് അംഗ ങ്ങളായ അശ്റഫ് തച്ചാറമ്പ ത്, ശിവദാസൻ കരോട്ടിൽ, കെ. കൃഷ്ണദാസ്, റുഖിയ റഹീം, ആസൂത്രണ സമിതി ഉപാധ്യ ക്ഷൻ എം.ടി സെയ്ദ് ഫസൽ, രാഷ്ട്രീയപാർട്ടി പ്രതിനിധിക ളായ സമാൻ ചാലുളി, യൂനു സ് പുത്തലത്ത്, പി.പി ജാഫർ, മെഡിക്കൽ ഓഫിസർ നന്ദകു ർ, എ.പി മുരളിധരൻ, അബു ബക്കർ നടുക്കണ്ടി, യു.പി ഹമീ ദ്, നിസ്സാം കാരശേരി, പഞ്ചായ ത്ത് അസി. സെക്രട്ടറി സുരേഷ് കുമാർ സംസാരിച്ചു.
Post a Comment