Mar 31, 2025

എമ്പുരാൻ്റെ പുതിയ പതിപ്പ് ഇന്ന് തിയറ്ററുകളിൽ എത്തില്ല മൂന്ന് മിനിറ്റ് ഒഴിവാക്കിയുള്ള പതിപ്പ് നാളെയോടെ പ്രദർശനത്തിനെത്താൻ സാധ്യത.


എറണാകുളം: എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയറ്ററുകളിൽ എത്തില്ല. പ്രദർശനത്തിന് എത്തിക്കാനുള്ള സാങ്കേതിക നടപടികൾക്ക് സമയമെടുക്കും. മൂന്ന് മിനിറ്റ് ഒഴിവാക്കിയുള്ള പതിപ്പ് നാളെയോടെ പ്രദർശനത്തിനെത്താൻ സാധ്യത. പ്രധാന കഥാപാത്രത്തിൻ്റെ പേര് അടക്കം മാറ്റും.

അതേസമയം, സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ രം​ഗത്തെത്തിയിരുന്നു. നേരിട്ട് അഭിപ്രായം പാറയാൻ ധൈര്യം ഇല്ലാത്തവരാണ് ഒളിച്ചിരുന്ന് കല്ലെറിയുന്നതെന്ന് നടൻ ആസിഫ് അലി പറഞ്ഞു. ഗാന്ധിജിയെയും ഗുജറാത്തിലെ ആയിരങ്ങളെയും കൊന്നവർ സിനിമയെ കൊന്നുവെന്ന് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യുഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു. എമ്പുരാനോട് സ്വീകരിക്കുന്നത് ഫാസിസ്റ്റ് സമീപനമാണ് എന്ന് സംവിധായകൻ ജിയോ ബേബിയും പ്രതികരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only