Mar 20, 2025

ലഹരിക്കെതിരെ ശക്തമായ നടപടികളുമായി മഹല്ല് കമ്മിറ്റികൾ; മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് സ്വഭാവശുദ്ധി സർട്ടിഫിക്കറ്റ് നൽകില്ല.


താമരശ്ശേരി:ലഹരി വ്യാപനവും, ഉപയോഗവും തടയുന്നതിനായി കടുത്ത തീരുമാനങ്ങളെടുത്ത് പുതുപ്പാടിയിലെ മഹല്ല് കമ്മറ്റികൾ.

ലഹരിക്കെതിരെ സംരക്ഷണ വലയം തീർക്കാനാണ് മഹല്ല് കമ്മിറ്റികളുടെ സംയുക്ത തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് മുസ്ലിം മതത്തിലെ വിവിധ വിഭാഗത്തിൽപ്പെട്ട മഹല്ലു കമ്മിറ്റി ഭാരവാഹികൾ സംയുക്തമായി ഒടുങ്ങാക്കാട് മസ്ജിദ് ഹാളിൽ യോഗം ചേർന്നാണ് കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടത്.

പ്രധാനപ്പെട്ട തീരുമാനങ്ങൾ ബയാണ്.


1-വിവാഹം ലഹരി ബന്ധങ്ങൾ ഇല്ലാത്തവരുമായ മാത്രം ഉപയോഗം, ലഹരി വസ്തു ഉപയോഗിക്കുന്നതായി അറിയുവർക്ക് മഹല്ലുകളിൽ നിന്നും വിവാഹ ആവശ്യത്തിനായി മറ്റു മഹല്ലുകൾക്ക് നൽകാൻ സ്വഭാവശുദ്ധി സർട്ടിഫിക്കറ്റുകൾ നൽകില്ല.

2- പെൺകുട്ടികളുടെ സൗഹൃദങ്ങൾ അപകടം വിളിച്ചു വരുത്താതിരിക്കാൻ ബോധവൽകരണം നടത്തും, കുട്ടികളിലും, രക്ഷിതാക്കളിലുമാണ് ബോധവൽക്കരണം നടത്തുക.

3 -യുവത്വം വഴി തെറ്റുന്നതിൽ പ്രധാന പങ്ക് രക്ഷകർത്താക്കൾക്കുണ്ട് എന്ന കണ്ടെത്തെലിനാൽ പുതിയ കാല സാഹചര്യത്തിൽ ഫലപ്രദമായ പാരന്റിംഗ് എങ്ങനെ വേണമെന്ന് മഹല്ല് തലത്തിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകും.

4 - സമൂഹത്തെ വെല്ലു വിളിച്ച് ലഹരികുറ്റവുമായി നടക്കുന്നവരെ മഹല്ലിൽ ബഹിഷ്കരിക്കും.

5-ലഹരിക്കെതിരെ മഹല്ല് തലത്തിൽ ബഹു ജന കൂട്ടായ്മയും യുവാക്കളുടെ കൂട്ടായ്മയും രൂപീകരിക്കും.

6-മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരും പോലീസും നടത്തുന്ന നടപടികളോട് സർവ്വ തലത്തിലും മഹല്ലുകൾ സഹകരിക്കും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only