Mar 7, 2025

ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി


കോടഞ്ചേരി: ജി യു പി എസ് ചെമ്പുകടവ് സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. ഹെഡ്മാസ്റ്റർ സുരേഷ് തോമസ്  ലഹരി ഉപയോഗത്തിനെതിരെ  പ്രഭാഷണം നടത്തി കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു . 

ചെമ്പുകടവ് അങ്ങാടിയിൽ വച്ച് നടന്ന പരിപാടിൽ വിദ്യാർത്ഥികളുടെ വിവിധതരം ലഹരി വിരുദ്ധ ഫ്ലാഷ് മോബ്, നൃത്തം, ഗാനം, പൊതുജനങ്ങളുടെ പങ്കാളിത്തം  തുടങ്ങിയവ കൊണ്ട് ശ്രദ്ധേയമായി. പൊതുജനങ്ങൾക്ക് ലഹരിവിരുദ്ധ അവബോധം നൽകുന്നതിനായി നോട്ടീസുകൾ വിതരണം ചെയ്തു. സീനിയർ അസിസ്റ്റൻറ് അനീഷ് കെ എബ്രഹാം, കവിത എൻ കെ, ഷാക്കിറ, അലൻ ജോസ്ഫിൻ, അമൃത ബി, സിന്ധു ടി, പ്രീത സണ്ണി, ബിന്ദു കെ വി, അനു ജോബിഷ്, ആൻറോസ് അജയ്, ബിജു, സേതുലക്ഷ്മി, ബ്രുതിമോൾ , ശാലിനി തുടങ്ങിയ അധ്യാപകർ പങ്കെടുത്തു വിദ്യാർത്ഥികൾ പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ  അധ്യാപിക ആൻട്രീസ  ജോസ് ചടങ്ങിന് നന്ദി അർപ്പിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only