Mar 11, 2025

കള്ള കേസിനെതിരെ ജനകീയ കമ്മിറ്റി,


മുക്കം:
കഴിഞ്ഞദിവസം ടിവിഎസ് ഷോറൂമിൽ വാഹനം നന്നാക്കിയതുമായി ബന്ധപ്പെട്ട ജി എസ് ടി ബിൽ ആവശ്യപ്പെട്ടതിനെ തുടർന്ന് ടിവിഎസ് ഉടമ സിദ്ദിഖ്  ചേന്നമംഗലൂരിന്റെ നേതൃത്വത്തിൽ അൽസാഫിനെ മർദ്ദിക്കുകആയിരുന്നു,ആക്സിഡന്റിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന അൽത്താഫ് കെഎംസിടി ഹോസ്പിറ്റലിൽ ചികിത്സ തേടുകയും മുക്കം  പോലീസിൽ പരാതി നൽകുകയും ചെയ്തു, ഈ വിവരമറിഞ്ഞ് സിദ്ദീഖ്, പോലീസിൽ കള്ള പരാതി നൽകുകയും മൊഴിയെടുക്കാൻ എന്ന വ്യാജന പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ അൽത്താഫിനെ ജാമ്യമില്ല വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുകയും ആയിരുന്നു, സ്വന്തം പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും  കഴിയാത്ത കയ്യിൽ ബാൻഡേജ് ഇട്ട് നടക്കുന്ന ആൽതാഫിന് നീതിയുടെ കണിക പോലും നൽകാതെ ടിവിഎസ് ഉടമയ്ക്ക് വേണ്ടി അറസ്റ്റ് ചെയ്തതാണെന്ന് ഇത് പുനഃ ർ അന്വേഷണം നടത്തണമെന്നും കാരമുലയിൽ ചേർന്ന ജനകീയ ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിയോടും, പോലീസ് അധികാരികളോടും ആവശ്യപ്പെട്ടു, പതിമൂന്നാം തീയതി ടിവിഎസ് മുക്കം ഷോറൂമിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കാനുംസമിതി തീരുമാനിച്ചു,ഇതിൽ അനധികൃതമായി ഇടപെട്ടപോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു
 ആക്ഷൻ കമ്മിറ്റി യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ ശിവദാസൻ, ശാന്താദേവി മൂത്തേ ടത്ത്, സുരേഷ് കോരല്ലൂർ, കബീർ കാരശ്ശേരി, നിഷാദ്, അബ്ദു തരിപ്പയിൽ, തുടങ്ങിയവർ സംസാരിച്ചു,
 സാദിഖ് പി കൺവീനറും, സുരേഷ് കോരല്ലൂർ ചെയർമാനുമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only