തിങ്കളാഴ്ച നാഗ്പൂർ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ നേതൃത്വം നൽകിയതായി ആരോപിക്കപ്പെടുന്ന പ്രാദേശിക നേതാവ് ഫാഹിം ഷമീം ഖാൻ അറസ്റ്റിലായി. ഇയാളാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങൾക്ക് തീയിടുകയും വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തു. ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് നഗരത്തിൽ സംഘർഷമുണ്ടായത്. ഔറംഗസേബിന്റെ ശവകുടീരം പ്രതീകാത്മകമായി കത്തിച്ചപ്പോൾ മതവചനങ്ങൾ എഴുതിയ തുണിയും കത്തിച്ചുവെന്ന് പ്രചാരണമുണ്ടായതോടെയാണ് സംഘർഷമുണ്ടായത്.
Post a Comment