മുക്കം: പുതു തലമുറ നേരിടുന്ന ലഹരിയുൾപ്പെടെയുള്ള വിപത്തുകൾക്കെതിരെ മികച്ച പ്രതി രോധ മാർഗമാണ് കായിക രംഗമെന്ന് പ്രിയങ്ക ഗാന്ധി എംപി. മുക്കം മുസ്ലിം ഓർഫനേജിന്റെ നേതൃത്വത്തിൽ എംഎഎംഒ കോളജും ബിബിഎം സ്പോട്ട്ലാൻഡും ചേർന്നൊരുക്കിയ ലെവൻസ് ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക. എസി മിലാൻ അക്കാഡമിയിലെ വിദ്യാർഥികളോടൊപ്പം പന്തു തട്ടിയ പ്രിയങ്ക ഗാന്ധി ടർഫിൽ ഗോൾ വല കുലുക്കി. പെൺകുട്ടികളുൾപ്പെടെ മികച്ച കായിക താരങ്ങൾ ഈ മൈതാനത്തു നിന്നും പിറക്കട്ടെയെന്ന് പ്രിയങ്ക ആശംസിച്ചു.
മലബാർ മേഖലയിലെ കായിക രംഗത്തിന് കുതിപ്പേകാൻ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ലിൻ്റോ ജോസഫ് എംഎൽഎ പറഞ്ഞു. 120 മീറ്റർ നീളത്തിലും 73 മീറ്റർ വീതിയിലുമായി ഒരു ലക്ഷം ചതുരശ്ര അടിയോളം വി സതിയുള്ള മൈതാനത്ത് 105 മീറ്റർ നീളവും 68 മീറ്റർ വീതിയു മുള്ള കളി സ്ഥലം ലഭ്യമാകും.
ആധുനിക ഡ്രസിംഗ് റൂമുകളും പ്രത്യേക വാം-അപ്പ് സോണുക ളും ഗ്രൗണ്ടിനോടൊപ്പം ഒരുക്കിയിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ കാമ്പസുകളിൽ ഫിഫ നിലവാരത്തിലുള്ള ഏറ്റവും വലിയ കൃത്രിമ പുൽമൈതാനമാണിത്. രാത്രി മത്സരങ്ങൾക്ക് പര്യാപ്തമായ വിദേശ നിർമിത ഫ്ളഡ് ലൈറ്റ് സംവിധാനങ്ങളും ഇവിടെ ഒരു ക്കിയിട്ടുണ്ട്. മുക്കം മുസ്ലിം ഓർ ഫനേജ് പ്രസിഡൻ്റ് മരക്കാർ ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
Post a Comment