കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയൽ ഉൾപ്പെടുത്തി അംഗൻവാടികൾക്ക് സോളാർ ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഏഴ് അംഗൻവാടികളിൽ സോളാർ ലൈറ്റ് സ്ഥാപിച്ചതിൻ്റെ ഉദ്ഘാടന കർമ്മം വട്ടച്ചോട് അംഗൻവാടി പരിസരത്ത് വച്ച്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
ഏഴ് അംഗൻവാടികളിൽ സ്ഥാപിച്ച സോളാർ ലൈറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ് അധ്യക്ഷത വഹിച്ചു.
4-ാം വാർഡ് മെമ്പർ സിസിലി ജേക്കബ് സ്വാഗതം ആശംസിച്ചു .
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ് പദ്ധതി ലക്ഷങ്ങൾ വിശദീകരിച്ചു
2-ാം വാർഡ് മെമ്പർ റിയാനസ് സുബൈർ, വാർഡ് വികസന സമിതി അംഗം ജോർജ് പുത്തൻപുര , അംഗനവാടി വർക്കർ, ഹെൽപ്പർ, വിദ്യാർത്ഥികൾ ALMC അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
Post a Comment