കോടഞ്ചേരി: മുണ്ടൂർ കണ്ടപ്പൻഞ്ചാൽ റോഡിൽ നിർമ്മിക്കുന്ന മുണ്ടൂർ പാലത്തിന്റെ പ്രവർത്തി ഉദ്ഘാടനം ലിൻ്റോ ജോസഫ് എംഎൽഎ നിർവ്വഹിച്ചു.
എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 1കോടി 99 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം.
യോഗത്തിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ അജിത്ത് സി എസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിനി എൻ,കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി,
ഏഴാം വാർഡ് മെമ്പർ ലീലാമ്മ കണ്ടത്തിൽ,വനിതാ ബാങ്ക് പ്രസിഡണ്ട് പുഷ്പാസുരേന്ദ്രൻ, പി ജെ ജോൺസൺ, ജെയിംസ് കിഴക്കുംകര, ജോസഫ് വണ്ടമാക്കൽ,പൊതുമരാമത്ത് വകുപ്പ്അസിസ്റ്റന്റ് എൻജിനീയർ ബൈജു എൻ എന്നിവർ പ്രസംഗിച്ചു.
Post a Comment