Apr 8, 2025

പതിനാറുകാരിക്ക് സ്വർണ്ണമോതിരം നൽകി പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ് ശിക്ഷ


16 കാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 187 വർഷം തടവ്. കണ്ണൂർ ആലക്കോട് സ്വദേശി കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫിയെ ആണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. മുഹമ്മദ് റാഫി പീഡിപ്പിച്ചത് താൻ പഠിപ്പിച്ചിരുന്ന വിദ്യാർത്ഥിനിയെ സ്വർണ്ണ മോതിരം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. 9,10,000 രൂപ പിഴയും വിധിച്ചു.


2020 മുതൽ 2021 വരെ ഒരു വർഷം റാഫി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. സ്വർണ്ണ മോതിരം നൽകി വശത്താക്കിയായിരുന്നു പീഡനം. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയാണ് വിധിച്ചത്. അതേസമയം, മുഹമ്മദ് റാഫി മുൻപും പോക്സോ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

സമാന കേസിൽ പ്രതി നേരത്തേയും ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നതുകൂടി കണക്കിലെടുത്താണ് 187 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ ഇയാൾ പ്രതിയായിരുന്നു. ജാമ്യത്തിലറങ്ങിയ ശേഷം വീണ്ടും ഇയാൾ കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only