താമരശ്ശേരി:വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ഇരുപത് ഗ്രാം എം ഡി എം എ യുമായി യുവാവിനെ പോലീസ് അസ്റ്റു ചെയ്തു.
കൊടുവള്ളി , പുത്തൂർ,കണിയാർ കണ്ടം ഷാഹുൽ അമീൻ (24) നെയാണു ഇന്നലെ വൈകീട്ട് ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്നും പിടികൂടിയത്.
വീട്ടിലെ അലമാരയിൽ പ്ളാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ലഹരിക്ക് അടിമയായ ഇയാൾ ആറ് മാസത്തോളമായി സ്പെഷ്യൽ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് എത്തിച്ചു വിൽക്കുന്ന മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ എം ഡി എം എ വാങ്ങുന്നത്. പിടികൂടി ലഹരിക്ക് അറുപതിനായിരം രൂപ വില വരും. പാക്കിംഗിനുള്ള കവറുകളും ഇലക്രോണിക് ത്രാസ്സും എൺപത്തി അയ്യായിരം രൂപയും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കൊടുവള്ളി ഇൻസ്പെക്ടർ കെ.പി അഭിലാഷും
കോഴിക്കോട് റൂറൽ എസ്.പി.കെ .ഇ.ബൈജു.വിൻ്റെ കീഴിലുള്ള
സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ മാരായ രാജീവ്ബാബു, ബിജു. പി,സീനിയർ സി പി ഒ മാരായ ജയരാജൻ, എൻ.എം, ജിനീഷ്, പി.പി,രതീഷ്, എ. കെ,അനൂപ്, ദീപക്. കെ , സുരേഷ് എം, അജിൻ ഗോപാൽ, രമ്യ. കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.
Post a Comment