Apr 7, 2025

പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടിയത് 50 രൂപ ഉജ്ജ്വല യോജന ഉപഭോക്താക്കൾക്കും സാധാരണ ഉപഭോക്താക്കൾക്കും വില വർധന ബാധകം


ന്യൂഡൽഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ചു. എണ്ണക്കമ്പനികൾ സിലിണ്ടറിൻമേൽ 50 രൂപ വർദ്ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ഉജ്ജ്വല യോജന ഉപഭോക്താക്കൾക്കും സാധാരണ ഉപഭോക്താക്കൾക്കും ഒരുപോലെ വില വർദ്ധനവ് ബാധകമാണെന്ന് മന്ത്രി വ്യക്തമാക്കി.

14.2 കിലോഗ്രാം എൽപിജി സിലിണ്ടറിൻ്റെ വില സാധാരണ ഉപഭോക്താക്കൾക്ക് 803 രൂപയിൽ നിന്ന് 853 രൂപയായി ഉയരും. ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള ഉപഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിൻ്റെ വില 503 രൂപയിൽ നിന്ന് 553 രൂപയായും വർദ്ധിക്കും.

 നേരത്തെ പെട്രോളിനും ഡീസലിനും കേന്ദ്രം എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചിരുന്നു.  ലിറ്ററിന് നേരത്തേ കുറച്ച രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഗ്യാസ് വിലയും ഉയരുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only