കോഴിക്കോട് : കോഴിവിലകുറഞ്ഞപ്പോൾ ഉപഭോക്താക്കൾക്കും ചില്ലറ വ്യാപാരികൾക്കും ആഹ്ലാദം. കോഴിഫാം നടത്തുന്ന വർക്ക് നഷ്ടത്തിന്റെ തീരാക്ക ണ്ണീർ. ഇന്നലെ കിലോഗ്രാമിന് 65 രൂപയാണ് ജില്ലയിലെ ഫാമുക ളിൽ കോഴിവില. 55 രൂപയ്ക്ക് വാ ങ്ങിയ കുഞ്ഞുങ്ങളെയാണ് 42 ദി വസത്തെ തീറ്റയും മരുന്നും പരി ചരണവുമെല്ലാം നൽകി വിൽക്കു ന്നത്. ഈ വർഷത്തെ ഏറ്റവും വലിയ വിലക്കുറവാണിത്. അതേ സമയം വ്യാപാര സ്ഥാപനങ്ങ ളിൽ ആനുപാതികമായ കുറവില്ല
ഇന്നലെ 105 രൂപയാണ് ഒരു കിലോ കോഴി വില. ഇറച്ചിക്ക് 160 രൂപയും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോഴിക്ക് 85 രൂപ മുതൽ 105 രൂപ വരെയും ഇറച്ചിക്ക് 130 മു തൽ 160 രൂപ വരെയും വില ഈടാക്കുന്നുണ്ട്. ഫാമുകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലക്കുറവിന് കാരണം ജില്ലയിലെയും തമിഴ്നാട്ടിലെയും ഫാമുകൾ തമ്മിലുള്ള കിടമത്സരമാണ്. ജില്ലയിലെ ഫാമുകളിലേക്ക് വലിയ തോതിൽ കോഴിക്കുഞ്ഞുങ്ങളെത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. അവധിക്കാല സീസൺ സ്വപ്നം കണ്ട് ജില്ലയിലെ ഫാമുകളി ലെല്ലാം വളർച്ചയെത്തിയ കോഴികളെ വലിയ തോതിൽ സംഭരിച്ചി ട്ടുള്ള സമയമാണിത്. അതേ സമയം കേരളത്തിലെ ഫാമുകൾക്കെ തിരെയുള്ള തമിഴ്നാട് ലോബി യുടെ നീക്കത്തിന്റെ ഭാഗമാണ് വില കുറയ്ക്കലെന്ന് കോഴിഫാം നടത്തിപ്പുകാർ പറയുന്നു. കോഴി വില നിർണയത്തിൽ വലിയ പങ്ക് - വഹിക്കുന്നത് തമിഴ്നാട് ബ്രോയിലർ കോ-ഓർഡിനേഷൻ കമ്മിറ്റി (ബിസിസി) ആണ്. കോഴിഫാമുകളെ ഇല്ലാതാക്കി കുത്തക സ്വന്തമാക്കാനുള്ള ശ്രമമാ ണെന്നും കർഷകർ ആരോപിക്കുന്നു.
കോഴികളെ നിശ്ചിത സമയപരിധി വരെ മാത്രമേ ഫാമുകളിൽ നിർത്താനാകു. അതുകൊണ്ടു തന്നെ വില കുറഞ്ഞാലും കൂടിയാലും വിറ്റൊഴിക്കുകയേ കർഷകർക്ക് മുന്നിൽ മാർഗമുള്ളൂ. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളിൽ നിർത്തുന്നത് തീറ്റ ഇനത്തിൽ വീണ്ടും വലിയ നഷ്ടം വരുത്തും 54 രൂപയ്ക്ക് വാങ്ങിയ കോഴിക്കുഞ്ഞിനെ 42 ദിവസത്തെ തീറ്റയും പരിചരണ വുമേകി വിൽക്കുമ്പോൾ ഇന്നലത്തെ വില പ്രകാരം ചെലവു തുകയുടെ പകുതി പോലും തിരിച്ചു കിട്ടാത്ത സ്ഥിതിയാണ്. കോഴി ക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണ ചെലവ് എന്നിവ പ്രകാരം ഒരു കിലോ കോഴിക്ക് 98 രൂപ വരെ ചെലവ് വരുമെന്നാണ് കർഷകർ പറയുന്നത്.
ഫാമുകളിൽ വലിയ വില കുറ വുണ്ടെങ്കിലും ആനുപാതികമായ വിലക്കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്നാണ് ഫാം ഉടമകൾ പറയുന്നത്.
ജില്ലയിൽ ചെറുതും വലുതുമായി നിരവധി കണക്കിന്കോഴി ഫാമുകളാണ് ഉള്ളത്. ഇവയിലേറെയും വിദേശത്ത് നിന്ന് ജോലി അവസാനിപ്പി ച്ച് തിരിച്ചെത്തിയ മുൻ പ്രവാസികൾ ഉപജീവന മാർഗമെന്ന നിലയ്ക്ക് ആരംഭിച്ചവയാണ്. ഇവായുടെ പിൻബലത്തിൽ ആരംഭിച്ചവയാണ് അധികവും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫാമുകളും കോഴി ഉപഭോക്താക്കളും ജി ല്ലയിലാണെങ്കിലും കോഴിത്തീറ്റയും കോഴിക്കുഞ്ഞുങ്ങളും മരുന്നുകളും എല്ലാം സംസ്ഥാനത്തി ന് പുറത്തു നിന്ന് എത്തണമെന്നതാണ് പ്രതിസന്ധി.. മറ്റു സമയങ്ങളിലെ വിലയിലെ വ്യതിയാനം മൂലമുള്ള വരുമാന നഷ്ടം ഫാമു കൾ നികത്താറുള്ളത് അവധി ക്കാല സീസൺ ഉപയോഗപ്പെടുത്തിയാണ്. കഴിഞ്ഞ വർഷം ഇക്കാലത്ത് ഒരു കിലോ കോഴി ക്ക് ഫാമുകളിൽ 148 രൂപ വിലയു ണ്ടായിരുന്നു.
Post a Comment