മുക്കം: വേനൽ മഴയോടൊപ്പം ആഞ്ഞു വീശിയ കാറ്റിൽ മലയോരത്ത് വൻ നാശ നഷ്ടം. തെങ്ങ്, കമുക്, റബർ എന്നിവ കടപുഴകിയും ഒടിഞ്ഞു വീണും വാഴകൾ കൂട്ടത്തോടെ നശിച്ചുമാണ് നാശനഷ്ടങ്ങൾ. മരവും മറ്റും വീണ് വീടുകൾക്കും കേടു പറ്റി. പല സ്ഥലങ്ങളിലും വൈദ്യുത ലൈൻ അറ്റ് വൈദ്യുതി വിതരണവും മുടങ്ങി.ചുരത്തിൽ ഒന്നാം വളവിൽ മരം വീണതിനെ തുടർന്ന് മുക്കാൽ മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കാരശ്ശേരി പഞ്ചായത്തിൽ എസ്റ്റേറ്റ് ഗേറ്റ് ഭാഗത്ത് കാറ്റിലും മഴയിലും വൻ നാശം സംഭവിച്ചു.
കാരശ്ശേരി പഞ്ചായത്തിലേ ഗെയിറ്റും പടിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ കാറ്റിൽ രാധാകൃഷ്ണന്റെ വീടിന് മുകളിൽ കവുങ്ങ് വീണ് വീടിന് കേട് പാടുകൾ സംഭവിക്കുകയും
ഷഫീഖ് യൂ കെ യുടെ വീടിന്റെ മുകളിലെ കോൺക്രീറ്റ് ഷീറ്റുകൾ പാറി പോവുകയും ചെയ്തു.
പുതുപ്പാടി കാക്കവയൽ ഭാഗത്ത് കാറ്റിലും മഴയിലും വൻ നാശം സംഭവിച്ചു.
നെല്ലിപ്പൊയിൽ അരിപ്പാറയിൽ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കിഴക്കുംകര അനീഷിന്റെ വീടിന്റെ മുകളിലേക്ക് മരം ഒടിഞ്ഞു വീണ നിലയിൽ. വീടിന്റെ അടുക്കള ഭാഗം തകർന്നു. വീട് മേഞ്ഞ ഷീറ്റുകൾ തകർന്നു നശിച്ചു.
വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ ഉസ്മാന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണ് മേൽക്കൂര തകർന്നു.കട്ടിപ്പാറ പഞ്ചായത്തിലെ താഴ്വാരത്ത് കാറ്റിലും മഴയിലും എളപ്ലാശ്ശേരി ജോണിയുടെ വീടിന്റെ പരിസരത്തെ തെങ്ങ് മുറിഞ്ഞ് വീണ് കാർ ഷെഡ് തകർന്നു. കാറിനും സാരമായ കേടുപാടുകൾ പറ്റി. ഇന്നലെ വൈകിട്ട് 3.30 ന് ആഞ്ഞ് വീശിയ കാറ്റിൽ കാക്കവയൽ കക്കാട് നാക്കിലമ്പാട് പറശ്ശേരി ഷാജുവിന്റെ 25 കുലച്ച വാഴകൾ നശിച്ച് നഷ്ടം സംഭവിച്ചു
Post a Comment