കോടഞ്ചേരി: കോടഞ്ചേരിയിലെ പതിവില തട്ടിപ്പിന് ഇരയായവർ ധർണ്ണ നടത്തി. ഗ്രാമശ്രി മിഷൻ എന്ന സംഘടന സ്ത്രീ ശാക്തീകരണത്തിൻ്റെ പേര് പറഞ്ഞ് പകുതി വിലക്ക് ഇരു ചക്രവാഹനവും ലാപ്ടോപ്പും നൽകാം എന്ന് വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പിന് നേതൃത്വം കൊടുത്ത സംഘടനയുടെ ചെയർമാൻ ജോയി നെടുംപള്ളിക്കെതിരെ കേസ് എടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരസമിതിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.
ധർണ്ണയുടെ ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐ എം ജില്ലാ കമ്മറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ വി. കെ വിനോദ് സംസാരിച്ചു. സമരസമിതി കൺവീനർ റൈഫിൽ രാജു സ്വാഗതം പറഞ്ഞു. ചെയർമാൻ ഷിജി ആൻ്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ എം ലോക്കൽ സെക്രട്ടറി പി.ജി സാബു, ജനാധിപത്യ മഹിള അസോസിയേഷൻ മേഖല പ്രസിഡൻറ് ബിന്ദു ജോർജ്, ഡി വൈ എഫ് ഐ ബ്ലോക്ക് എക്സികൂട്ടീവ് അംഗം ശരത് സി.എസ് സമരസമിതി അംഗം സെബാസ്റ്റ്യൻ കുപ്പായ കോട് എന്നിവർ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു സംസാരിച്ചു.
ധർണക്ക് ജോബി നൂറാംതോട് നന്ദി പറഞ്ഞു.
Post a Comment