തിരുവമ്പാടി :കഴിഞ്ഞദിവസം മകളോടൊപ്പം യാത്ര ചെയ്യവെ പീസി ജംഗ്ഷൻ -മാമ്പറ്റ ബൈപ്പാസ് റോഡിൽ വെച്ച് ഇരുചക്ര വാഹനത്തിൽ കാറ് ഇടിച്ചു ഗുരുതരമായി പരിക്കേറ്റ് മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
പുല്ലൂരാംപാറ പൊന്നാങ്കയം നീണ്ടുക്കുന്നേൽ ബേബിയുടെ ഭാര്യ അനിത ബേബി (53) ആണ് മരിച്ചത്.
കൂരാച്ചുണ്ട് കുനമ്മാക്കൽ കുടുംബാംഗമാണ്
മക്കൾ :ഡെലീന , ഡെലീഷ് ‘ ഡാർവിൻ.
സഹോദരങ്ങൾ: ബിനു ജോൺ (തിരുവമ്പാടി), നിഷി ജയിംസ് പുതുവള്ളിക്കൽ (വെള്ളിമാട്കുന്ന് - കോഴിക്കോട്), ലോയിഡ് ജോൺ (കോഴിക്കോട്).
സംസ്കാരം നാളെ (16-10-2024-ബുധൻ) വൈകുന്നേരം 04:30-ന് പുല്ലൂരാംപാറയിലെ തറവാട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
Post a Comment