മാനന്തവാടി: വയനാട് മാനന്തവാടിയിൽ കർണാടക ആർടിസി ബസും ടൂറിസ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. മാനന്തവാടി കാട്ടികുളത്ത് വെച്ചാണ് അപകടമുണ്ടായത്. പൊലീസും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ പുറത്തെടുക്കുകയാണ്.
ബാവലി മഖാം സന്ദർശിക്കാനെത്തിയ പെരിന്തൽമണ്ണയിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസും മൈസൂരിലേക്ക് പോവുകയായിരുന്ന കർണാടക ആർസിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. 25 ഓളം പേരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post a Comment