ലഹരിക്കെതിരെ SYS കാരക്കുറ്റി യൂണിറ്റി ന്റെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ സുധിനത്തിൽ ലഹരിക്കെതിരെ കയ്യൊപ്പ് എന്നെ പരിപാടി സംഘടിപ്പിച്ചു.നാട്ടിൽ ലഹരി വിൽപനയും ഉപയോഗവും വർദ്ധിച്ചു വരുന്ന ഘട്ടങ്ങളിലാണ് ലഹരിക്കെതിരെ യുള്ള പൊതു പരിപാടിക്ക് തുടക്കം കുറിച്ചത്. കാരക്കുറ്റി പ്രദേശത്തെ ലഹരി മുക്ത ഗ്രാമം ആക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നാട്ടിലെ സാംസ്കാരിക ക്ലബ്ബ്കളും സംഘടനകളും ഇത് ഏറ്റെടുത്ത് മുന്നോട്ട് വരണമെന്നാണ് ഞങ്ങ്ൾക്കു ആവശ്യപ്പെടാൻ ഉള്ളത്. 300 ഓളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ അബ്ദുറഹിമാൻ ck, സ്വാഗതം പറഞ്ഞ പരിപാടിയിൽ മഹല്ല് ഖത്തീബ് ഹകീം മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉത്ഘാടനം ചെയ്തു. മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡണ്ട് ചാലിയാർ അബ്ദു സലാം, സിദീഖ് നിസാമി, റസാഖ് കൊടിയത്തൂർ, ഷഫീർ, അലിയ്യ് മുസ്‌ലിയാർ, സയ്യിദ് മുനീർ സഖാഫി,സജാദ്, ഫാസിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment