Apr 8, 2025

മഹാത്മ ഗാന്ധി തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി


കോടഞ്ചേരി: അശാസ്ത്രീയമായ മസ്റ്ററിംഗ് സംവിധാനം ഒഴിവാക്കുക,
കൂലി കുടിശ്ശിക അനുവദിക്കുക,
തൊഴിൽ ദിനം 200 ആയി വർദ്ധിപ്പിക്കുക,
ദിവസകൂലി 600 രുപയായി ഉയർത്തുക
എന്നി മുദ്രാവാക്യങ്ങൾ ഉയർത്തി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ കോടഞ്ചേരി പോസ്റ്റോഫീസിന് മുൻപിൽ മാർച്ചും ധർണ്ണയും നടത്തി.

 എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ കെ.പി ഷാജി ധർണ്ണ ഉദ്ഘാടനം ചെയ്‌തു. ഏരിയ കമ്മറ്റി അംഗം കെ. കെ നൗഷാദ്, ജോൺസൺ പി.ജെ , പി.ജി സാബു ,ഷിബു പി.ജെ. ഷാജി മുട്ടത്ത് റോസ്സിലി മാത്യു എന്നിവർ സംസാരിച്ചു മേഖല സെക്രട്ടറി റിനിത ബാബു സ്വാഗതവും പ്രസിഡണ്ട് റീന സാബു അധ്യക്ഷത വഹിച്ചു ഏരിയ കമ്മിറ്റി മെമ്പർ ബിന്ദു ജോർജ് നന്ദി പറഞ്ഞു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only