മുക്കം:വന്യമൃഗങ്ങളിൽ നിന്ന് കൃഷിക്കും കർഷകനും സംരക്ഷണം ലഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും നഷ്ടപ്പെടുന്ന ജീവനും കൃഷിക്കും മതിയായ നഷ്ട പരിഹാരം നൽകണമെന്നും സ്വതന്ത്ര കർഷക സംഘം തിരുവമ്പാടി നിയോജക മണ്ഡലം കൺവൻഷൻ ആവിശ്യപ്പെട്ടു.പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ അധ്യക്ഷം വഹിച്ചു.മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് സി.കെ ഖാസിം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഷെരീഫ് അമ്പലകണ്ടി സ്വാഗതം പറഞ്ഞു.മെയ് 16,17 തിയ്യതികളിൽ പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളന പ്രചരണാർത്ഥം പഞ്ചായത്ത് കൺവെൻഷൻ നടത്താനും പഞ്ചായത്തുകളിൽ നിന്ന് പ്രത്യേക വാഹനത്തിൽ പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
മണ്ഡലം മുസ്ലീം ലീഗ്
ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ്,സെക്രട്ടറിമാരായ
എ.കെ സാദിഖ് ,കെ.പി അബ്ദുറഹിമാൻ
ജില്ലാ കർഷക സംഘം
വൈസ് പ്രസിഡന്റ്
എ.പി മൂസ,യൂത്ത് ലീഗ് ജില്ലാസെക്രട്ടറി
എം.ടി സെയ്ത്ഫസൽ,
പി.അലവികുട്ടി,
എ.എം അബ്ദുല്ല മാസ്റ്റർ,
ബഷീർ പാലാട്ട്,കെ. നൂറുദ്ദീൻ
വി. അബൂബക്കർ മൗലവി,
എൻ.പി ഖാസിം,
വൈത്തല അബൂബക്കർ,
ഉസൈൻ കാരാട്ട്,
എ.കെ അബൂബക്കർ,
എ.പി ഹൈദ്രോസ്,
എം.അബ്ദുറഹിമാൻ,
സി.കെ മുഹമ്മദ് മാസ്റ്റർ
എന്നിവർ പ്രസംഗിച്ചു.
Post a Comment