Apr 21, 2025

സാഹസ് യാത്രയ്ക്ക് സ്വീകരണം നൽകി.


കോടഞ്ചേരി : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എംപി നയിക്കുന്ന സാഹസ് യാത്രയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി

യുപിഎ സർക്കാർ ഗ്രാമീണ മേഖലയെ ജനങ്ങൾക്ക് ആശ്വാസമേകാൻ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഇല്ലാത്ത മാനദണ്ഡങ്ങൾ കൊണ്ടു വന്ന് ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വരുമാന മാർഗം തടസ്സപ്പെടുത്തി പൊതുവിതരണ സംവിധാനങ്ങൾ അട്ടിമറിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും മൂലം ഗ്രാമീണ മേഖലയിലെ സാധാരണക്കാരെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഗവൺമെന്റുകൾ കൊണ്ടെത്തിച്ചിരിക്കുകയാണെന്ന് ജെബി മേത്തർ പറഞ്ഞു 

കേരളത്തിലെ ഗവൺമെന്റ് മദ്യ, മയക്കുമരുന്ന് ലോബിയെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ അനുഭവങ്ങൾ കേരളത്തിലെ സ്ത്രീജനങ്ങൾ അനുഭവിക്കുകയാണെന്നും അമ്മമാർക്കും സഹോദരിമാർക്കും നിർഭയമായി ജീവിക്കാനുള്ള സാഹചര്യം സംസ്ഥാനത്ത് ഇല്ലാതായെന്നും അവർ ആരോപിച്ചു.

 സ്വീകരണ സമ്മേളനം മഹിളാ കോൺഗ്രസ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി 
അഡ്വ.ഫാത്തിമ റോസ്‌ന ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റെജി തമ്പി അധ്യക്ഷത വഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറി ജമീല ആലിപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി ജയലക്ഷ്മി ദത്തൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആനി ജോൺ,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മാരായ അനിത എം,വനജ , മില്ലി മോഹൻ,
രാധാമണി എം എം, ടോമി ഇല്ലിമൂട്ടിൽ, ഫ്രാൻസിസ് ചാലിൽ, ലിസി ചാക്കോ, ചിന്ന അശോകൻ,കാഞ്ചന രാമറ്റതിൽ,സജിനി രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only