കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണോത്ത് 20-ാം വാർഡിൽ കളപ്പുറം ശ്മശാനം റോഡ് 8 ലക്ഷം രൂപ മുതൽ മുടക്കി പുനരുദ്ധാരണ പ്രവർത്തി പൂർത്തീകരിച്ചതിന്റെയും
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നാലുലക്ഷം രൂപ മുതൽമുടക്കിൽ നിർമ്മിച്ച കലുങ്കിന്റെയും സംയുക്ത ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
ഇരുപതാം വാർഡ് മെമ്പർ റീന സാബു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ് ഓവർസിയർ ഗ്രേസൻ ജോർജ് ,ജോസ് കൂട്ടുങ്ങൽ , ജോസ് പൈക്കാട്ട് , സജി എടപ്പാട്ട് , ജോർജ് എടപ്പാട്ട്, ലീലമ്മ മേക്കൽ, അച്ചാമ പൈക്കട്ട്, ഫിജി എടപ്പാട്, എൽസി വട്ടോട്ടുതറപ്പിൽ, അൽഫോൻസാ, സുബിൻ ജോസ്, ബിനു മാത്യു ചുരതൊട്ടിയിൽ എന്നിവർ നേതൃത്വം നൽകി.
Post a Comment