കുമാരനല്ലൂർ. കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കേന്ദ്രമാക്കി ജീവകാരുണ്യ കലാകായിക സാംസ്കാരിക സംഘടനയായ ഒരുമ കുമാരനല്ലൂരിന്റെ ഓഫീസ് ഉദ്ഘാടനവും ഒന്നാം വാർഡിലെ അംഗനവാടി വിദ്യാർത്ഥികളുടെ കലാപരിപാടികളും പ്രാദേശിക കലാകാരന്മാരുടെ പരിപാടികളും സംഘടിപ്പിച്ചു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുനിത രാജൻ ഉദ്ഘാടനം നിർവഹിച്ചു, ചടങ്ങിൽ സാമൂഹിക പ്രവർത്തകനും തൃക്കടമണ്ണ ശിവക്ഷേത്രം പ്രസിഡന്റുമായ രാജേഷ് വെള്ളാരംകുുന്നത് മുഖ്യാതിഥിയായി.
കക്ഷി രാഷ്ട്രീയ ജാതിമതഭേദമന്യേ രൂപീകരിച്ച സംഘടന നാടിൻറെ നാനാവിധ മേഖലകളിലും ഇടപെടുമെന്നും നാടിൻറെ പുരോഗതിക്കായി പ്രവർത്തിക്കുമെന്നും കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
സാംസ്കാരിക ചടങ്ങിൽ മുക്കം മുഹമ്മദ്, വി കുഞ്ഞാലി, സമാൻ ചാലൂളി, ബാബു, ബ്ലോക്ക് മെമ്പർ രാജിതാ മൂത്തേടത്ത്, വാർഡ് മെമ്പർ ശ്രുതി കമ്പളത്ത് തുടങ്ങിയവർ സംസാരിച്ചു.
ഒരുമ പ്രസിഡണ്ട് അസൈൻ ടിപി അധ്യക്ഷനായ ചടങ്ങിൽ മുഹമ്മദ് ഷഫീഖ് സ്വാഗതവും സുരേന്ദ്ര ബാബു നന്ദിയും പറഞ്ഞു
Post a Comment