May 6, 2025

പ്ലസ് ടു ഫലം ഈമാസം 21 ന്, ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കും'; മന്ത്രി വി.ശിവൻകുട്ടി


തിരുവനന്തപുരം : ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. പ്ലസ് ടു ഫലം ഈമാസം 21 ന് പ്രഖ്യാപിക്കും. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് 30 ശതമാനം മാർജിനൽ സീറ്റ് വർധിപ്പിക്കുക. എയ്ഡഡ് സ്കൂളുകളിൽ 20ശതമാനം സീറ്റ് വർധനയുണ്ടാകും.ആവശ്യപ്പെടുന്ന എയ്‍ഡഡ് സ്കൂളുകളിൽ 10ശതമാനം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊല്ലം, എറണാകുളം , തൃശൂർ ജില്ലകളിലെ  എല്ലാ സ്കൂളുകളിലും -20ശതമാനം വർധനയുണ്ടാകും. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സ്കൂളുകളിലും 20ശതമാനം സീറ്റ് വർധനയുണ്ടാകും. നേരത്തെ പ്രഖ്യാപിച്ച താത്കാലിക ബാച്ചുകൾ തുടരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only