തുടർച്ചയായി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്ത പതംങ്കയത്ത് ഗ്രാമപഞ്ചായത്തിന് നേതൃത്വത്തിൽ പതങ്കയം സംരക്ഷണ സമിതി എന്ന പേരിൽ പ്രദേശവാസികൾ ഉൾപ്പെടുത്തി രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിൽ പോലീസിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹായത്തോടെ സുരക്ഷാസംവിധാനങ്ങൾ ഒരുക്കി മരണങ്ങൾ സംഭവിക്കുന്ന കയങ്ങളിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചു.
പ്രദേശത്തെക്കുറിച്ച് അറിവില്ലാതെ വരുന്ന ടൂറിസ്റ്റുകൾക്ക് നിർദ്ദേശങ്ങൾ നൽകുവാൻ ലൈഫ് ഗാർഡനേയും നിയോഗിച്ചു.
പ്രവേശനസമയം രാവിലെ 9 മണി മുതൽ 5 മണി വരെയായി നിജപ്പെടുത്തി.
അഞ്ചുമണി കഴിഞ്ഞുവരുന്ന ടൂറിസ്റ്റുകൾ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വരുന്ന സാഹചര്യങ്ങളിൽ പോലീസ് ഇടപെടലുകൾ സമ്മതിക്ക് സഹായകരമായി . സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സാംകശ്ശേരി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, സിബി ചിരണ്ടായത്ത് , ലീലാമ്മ കണ്ടത്തിൽ, കോടഞ്ചേരി പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജിതേഷ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ, പതങ്കയം സംരക്ഷണ സമിതി അംഗങ്ങളായ ബിജു ഓത്തിക്കൽ, വിൽസൺ പറമ്പിൽ, ജിനേഷ് കുര്യൻ, മത്തായി പുളിക്കൽ, ബിബിൻ പുതുപറമ്പിൽ,ജിനിഷ് മൈലയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
Post a Comment