താമരശ്ശേരി: അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതോടൊപ്പം ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്നവരാകണം കത്തോലിക്ക കോൺഗ്രസ് ടാസ്ക് ഫോഴ്സ് അംഗങ്ങൾ എന്ന് താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്സിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മാർ റെമീജീയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. താമരശ്ശേരി ബിഷപ്പ് ഹൗസിൽ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിന് രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഡോ. പി എം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഡിസാസ്റ്റർ മാനേജ്മെന്റിനെ കുറിച്ച് ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് ഹസാർഡ് അനലിസ്റ്റ് അശ്വതി സെമിനാർ നയിച്ചു.
ഡെമോൺസ്ട്രേഷൻ ആൻഡ് പ്രാക്ടിക്കൽ സെക്ഷനിൽ സായി ഡിസാസ്റ്റർ സെലിബ്രേറ്റിംഗ് കേരളയിലെ സിനീഷ് കുമാർ സായി ആൻഡ് ടീം പരിശീലനം നൽകി.
രൂപതാ ഡയറക്ടർ ഫാ.സബിൻ തൂമുള്ളി, ടാസ്ക് ഫോഴ്സ് കോഡിനേറ്റർ ബിബിൻ തോമസ്, ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ, ട്രഷറർ സജി കരോട്ട്, വൈസ് പ്രസിഡന്റ് ഷില്ലി സെബാസ്റ്റ്യൻ, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
താമരശ്ശേരി രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 250 ഓളം പേർ പരിശീലന പരിപാടിയിലും ഉദ്ഘാടന സമ്മേളനത്തിലും പങ്കെടുത്തു.
ഷാന്റോ തകടിയിൽ, ട്രീസ സെബാസ്റ്റ്യൻ, അൽഫോൻസാ വർക്കി, ജോയൽ തോമസ് ബിബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment